മൊസൂള്‍: യുണൈറ്റഡ് നേഷന്‍സ് വെള്ളിയാഴ്ച പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടനുസരിച്ച്, വടക്കന്‍ നഗരമായ മൊസൂളില്‍ ഇറാഖി സേനയുടെ പക്കല്‍ നിന്നും പരാജയം തുറിച്ചു നോക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടന അവസാനവട്ട ചെറുത്തുനില്‍പ്പിന്റെ ഭാഗമായി “ഭീരുക്കളുടെ യുദ്ധതന്ത്രം” പുറത്തെടുക്കുന്നു. ഈ തന്ത്രത്തിന്റെ ഭാഗമായി ഐഎസ് ഇതിനകം 250 ആളുകളെ അരുംകൊല ചെയ്യുകയും, 8,000-ലധികം കുടുംബങ്ങളെ തട്ടിക്കൊണ്ടുപോയി മൊസൂള്‍ നഗരത്തില്‍ മനുഷ്യകവചമായി വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
ജനീവയില്‍ വച്ച് യുഎന്‍ റൈറ്റ്സ് ഓഫീസ് വക്താവ് റവീന ഷംദസാനിയാണ് ഐഎസ് ഭീകരര്‍ മൊസൂള്‍ നഗരത്തിന് ചുറ്റുമുള്ള ഗ്രാമനിവാസികളെ നിര്‍ബന്ധിച്ച് നഗരത്തിലേക്കെത്തിച്ച് മനുഷ്യകവചമായി മാറ്റുന്ന കാര്യം മാദ്ധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. ഇപ്രകാരം നഗരത്തിലേക്ക് വരാന്‍ വിസമ്മതിക്കുന്ന ആളുകളെയും, മുന്‍ ഇറാഖി സെക്യൂരിറ്റി ഫോഴ്സസ് (ഐഎസ്എഫ്) സൈനികരേയും ആണ് ഐഎസ് കൊന്നൊടുക്കുന്നത്.
“ഐഎസ് ഭീകരര്‍ ഇപ്പോള്‍ ഭീരുത്വം നിറഞ്ഞതും, നീതിരഹിതവുമായ തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്,” ഷംദസാനി പറഞ്ഞു.
Post Your Comments