കറാച്ചി: അടിക്ക് തിരിച്ചടി നല്‍കിയ ഇന്ത്യയുമായുള്ള ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കാനാണ് പാകിസ്ഥാന്റെ നീക്കം. 15 പാക് സൈനികരെ ഇന്ത്യ വധിച്ചതോടെ ഇന്ത്യ-പാക് ബന്ധത്തില്‍ വീണ്ടും വിള്ളല്‍ വീണിരിക്കുകയാണ്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാന്‍ പാകിസ്ഥാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയാണ് ഇന്ത്യയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ശ്രമം ആരംഭിച്ചത്. പാക് പത്രത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ വ്യാപാര ബന്ധം തുടരേണ്ടതില്ലെന്ന് എഫ്പിസിസിഐ പ്രസിഡന്റ് അബ്ദുള്‍ റൗഫ് ആലം പറഞ്ഞു.
വ്യാപാര സമൂഹം മുഴുവന്‍ ഒറ്റക്കെട്ടാണ്. കലാബാഗ് അണക്കെട്ട്, ചൈന-പാക് സാമ്പത്തിക ഇടനാഴി പ്രശ്നങ്ങളില്‍ ഉയരുന്ന വിവാദങ്ങള്‍, ഇത്തരം പദ്ധതികള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് അബ്ദുള്‍ റൗഫ് ആലം പറഞ്ഞു.
Post Your Comments