പാറ്റ്ന : ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ബീഹാറിലെ ഭോജ്പൂര് ജില്ലയില്‍ ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ഭര്‍ത്താവായ ശിവ്മംഗള്‍ റാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. തനിക്ക് ഭക്ഷണം വിളമ്പാന്‍ വൈകിയതിനാണ് ഇയാള്‍ ഭാര്യയെ വെട്ടിക്കൊന്നത്. ഹവേലിപൂരിലെ മുഷാര്‍ തോലി കോളനിയിലെ താമസക്കാരനാണ് ഇയാള്‍.
ഭാര്യയായ ദുര്‍ഗാ ദേവിയോട് ഭക്ഷണം വിളമ്പാന്‍ ശിവ്മംഗള്‍ റാം ആവശ്യപ്പെട്ടു. എന്നാല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നതിനാല്‍ ഭക്ഷണം വിളമ്പാന്‍ ദുര്‍ഗ വൈകി. ഇത് കാരണം കോപാകുലനായ ശിവ്മംഗള്‍ മൂര്‍ച്ചയേറിയ ആയുധം എടുക്കുകയും അതുപയോഗിച്ച് തന്റെ ഭാര്യയെ വെട്ടിക്കൊല്ലുകയുമായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ദുര്‍ഗ ദേവി മരിച്ചതായി ചാര്പോഖ്റി പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസറായ കുമാര്‍ പ്രസാദ് ഗുപ്ത പറഞ്ഞു. ദുര്‍ഗയെ രക്ഷിക്കാന്‍ ശ്രമിച്ച ശിവ്മംഗളിന്റെ അമ്മാവനും പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ചാര്പോഖ്റി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.
Post Your Comments