കഴിഞ്ഞ ദിവസമാണ് പ്രമുഖ ചാനലുകളില്‍ നിന്ന് കൂട്ടത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ രാജിവെച്ചത്. ഇതില്‍ ഏഷ്യാനെറ്റിനായിരുന്നു കൂടുതല്‍ തിരിച്ചടി ലഭിച്ചത്. ഏഷ്യാനെറ്റിന്റെ റേറ്റിങ് പരിപാടികളുടെ അവതാരകരായ ലല്ലു ശശിധരന്‍പിള്ളയും ഗോപികൃഷ്ണനുമായിരുന്നു രാജിവെച്ചത്. ഇത് ഏഷ്യാനെറ്റിന് വന്‍ തിരിച്ചടിയാണ് നല്‍കിയത്.
ഏഷ്യാനെറ്റ്, മീഡിയാ വണ്‍, റിപ്പോര്‍ട്ടര്‍ എന്നിവിടങ്ങളില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകരുടെ മുഖങ്ങള്‍ ഇനി ടിവി 18ല്‍ കാണാം. ഇനി ഇവര്‍ അംബാനിയുടെ കൈകളിലാണ്. സനീഷ് ഇളയിടത്ത്, ലല്ലു ശശിധരന്‍പിള്ള, ശരത് ചന്ദ്രന്‍ എന്നിവരാണ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ലേക്ക് ചേക്കേറുന്നത്.
സന്തോഷം നല്‍കിയ തൊഴിലിടമായിരുന്നു മീഡിയ വണ്‍ എന്നും മീഡിയവണ്ണില്‍നിന്ന് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നവരുടെ കാര്യങ്ങളും പോസ്റ്റില്‍ കുറിച്ചാണ് സനീഷ് രാജിക്കാര്യം അറിയിച്ചത്. ജനപ്രിയ ആക്ഷേപഹാസ്യ പരിപാടിയായ ചിത്രം വിചിത്രത്തിന്റെ അവതാരകന്‍ ലല്ലു ഒന്‍പത് വര്‍ഷത്തെ ഏഷ്യാനെറ്റ് ന്യൂസ് ജീവിതത്തിനുശേഷമാണ് പടിയിറങ്ങിയത്.
ശമ്പളത്തിന്റെ കാര്യത്തില്‍ ഇന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലാണ്. മീഡിയ വണ്‍ ചാനലിലെ ജമാഅത് ഇസ്ലാമിയുടെ മതപരമായ നിലപാടുകളാണ് ഇവിടുത്തെ പ്രശ്‌നം. ഏഷ്യാനെറ്റ് ന്യൂസില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന കെപി ജയദീപ് ആണ് റിലയന്‍സ് ഉടമസ്ഥതയിലുള്ള ടിവി 18 ചാനലിന്റെ ഇപ്പോഴത്തെ സീനിയര്‍ എഡിറ്റര്‍. മറ്റ് വാര്‍ത്താ ചാനലുകളോട് മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് ടിവി 18.
Post Your Comments