ന്യൂഡല്‍ഹി: ചാരവൃത്തിക്ക് പിടിയിലായ പാക്ക് ചാരസംഘത്തില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. പാക്ക് ചാരസംഘം ചോര്‍ത്തിയത് ബിഎസ്എഫിന്റെ രഹസ്യങ്ങളാണെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കുന്നു. ഇവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നാണ് വിവരം.
ബിഎസ്എഫിന്റെ സേനാ വിന്യാസം ഉള്‍പ്പെട്ട കാര്യങ്ങളാണ് ഇവര്‍ ചോര്‍ത്തിയത്. പാക്ക് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥന്‍ മെഹമൂദ് അക്തറിനെ കൂട്ടത്തില്‍ പിടികൂടിയിരുന്നു. സംഘത്തിലെ മൂന്നു പേരെയാണ് കസ്റ്റഡിയിലെടുത്തത്. മെഹമൂദ് അക്തര്‍ ഇന്ത്യയുടെ പ്രതിരോധ രേഖകള്‍ കൈവശം വച്ചതായി കണ്ടെത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മെഹമൂദ് അക്തറിനെ ചോദ്യം ചെയ്തിരുന്നു. ഇയാളോട് എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. കഴിഞ്ഞ ഒരു മാസത്തോളമായി ഇയാള്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. 2005 നവംബറിലും പാക്കിസ്ഥാന്‍ ഇന്റലിജന്‍സുമായി ബന്ധമുള്ള അഞ്ചോളം ചാരന്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments