IndiaNews

പ്രതിരോധ രംഗം കൂടുതൽ ശക്‌തമാക്കാൻ പുതിയ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പ്രതിരോധ രംഗത്തെ നിർണ്ണായക മാറ്റങ്ങൾക്ക് കേന്ദ്രം തയ്യാറെടുക്കുന്നു.ഇതിന്റെ ഭാഗമായി അഴിമതിയുടെ പേരില്‍ ആയുധക്കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുന്ന നടപടിയിലാണ് പ്രധാനമായും സര്‍ക്കാര്‍ മാറ്റത്തിന് തയ്യാറെടുക്കുന്നത്.പുതിയ നയപ്രകാരം കമ്പനികളെ ഒന്നടങ്കം കരിമ്പട്ടികയില്‍ പെടുത്തുന്നതിന് പകരം അവരുടെ ഉത്പന്നങ്ങളെയോ അഴിമതിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെയോ ആയിരിക്കും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുക.എന്നാൽ കമ്പനികളുമായി തുടര്‍ന്നും പ്രതിരോധ ഇടപാടുകള്‍ നടത്താന്‍ പുതിയ നയത്തിൽ അനുമതി നൽകുന്നുണ്ട്.

പുതിയ നയം അടുത്ത ആഴ്ച കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ നയം പ്രഖ്യാപിക്കപ്പെട്ടാല്‍ എംബ്രായേര്‍ വിമാന ഇടപാടിന്‍മേലുള്ള സി.ബി.ഐ. അന്വേഷണം പ്രതിസന്ധിയിലാകുമെന്നും സൂചനയുണ്ട്.കൂടാതെ യു.പി.എ. സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനികളില്‍നിന്ന് മറ്റ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പുതിയ നയം വഴിയൊരുക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തിയത് കാരണം പല പ്രതിരോധ രംഗത്തെ ആയുധങ്ങളും ലഭിക്കാന്‍ പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.ആയുധ ഇടപാടുകളില്‍ ഇടനിലക്കാരെ അനുവദിക്കാമെന്ന സുപ്രധാനമായ നിലപാട് മാറ്റം പുതിയ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പ്രതിരോധ ഇടപാടുകളില്‍ മൂന്നാമതൊരാളെ ഇടനിലക്കാരനായി ഇന്ത്യ അംഗീകരിക്കുന്നില്ല.കൂടാതെ ഇടനിലക്കാരന്‍ ആരാണെന്ന് കമ്പനികള്‍ക്ക് വെളിപ്പെടുത്താനാകില്ല.മാത്രമല്ല പ്രതിരോധ ഇടപാടില്‍ ഇടനിലക്കാരനുള്ള കൂലി ഉള്‍പ്പെടുത്താന്‍ പാടില്ലെന്നും നയം വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button