Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

ഭൂമി ഉരുണ്ടതല്ല, പരന്നതാണ്! ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി മലയാളി ശാസ്ത്രകാരന്‍

കൊച്ചി: ജനിക്കുമ്പോള്‍ മുതല്‍ നാം ഓരോരുത്തരും കേട്ടു പഠിച്ചതാണ് ഭൂമി ഉരുണ്ടതാണെന്നുള്ള വസ്തുത. എന്നാല്‍, സത്യം അതല്ലെന്നാണ് മലയാളി ശാസ്ത്രകാരന്‍ പറയുന്നത്. ഭൂമി പരന്നതാണെന്നും, സൂര്യനും ചന്ദ്രനും യഥാര്‍ത്ഥമല്ലെന്നുമാണ് ഈ മലയാളി യുവാവ് കണ്ടെത്തിയിരിക്കുന്നത്. ഭൂമി ഉരുണ്ടതാണെന്നുള്ള കള്ള പ്രചരണത്തിന് തെളിവുമായാണ് ഇന്ദ്രന്‍ എന്ന വിന്‍സെന്റ് വെളൂക്കാരന്‍ ആന്റണി രംഗത്തെത്തിയിരിക്കുന്നത്.

കേള്‍ക്കുമ്പോള്‍ ചിരി തോന്നാം, ഇയാള്‍ക്ക് വാട്ടാണോ എന്നു ചോദിച്ചേക്കാം. എന്നാല്‍ ഇന്ദ്രന്‍ പറയുന്നത് കേള്‍ക്കൂ. ‘വഞ്ചനയുടെ ആഴം’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ പ്രസ്താവനയിറക്കിയത്. നിരപ്പായ ഒരു പാടശേഖരത്തിന്റെ ഇപ്പുറത്തു നില്‍ക്കുമ്പോള്‍, വെറും പത്തു മൈല്‍ അപ്പുറെയുള്ള ഒരു അഞ്ചു നില കെട്ടിടത്തിന്റെ മുകള്‍ ഭാഗമെങ്കിലും നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ജോഗ്രഫി അദ്ധ്യാപകനെ തെറി വിളിക്കാനുള്ള അവകാശമുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം:

വീഡിയോകളും ചിത്രങ്ങളും സഹിതമാണ് ഇയാളുടെ വിശദീകരണം. ഒരു ടെലസ്‌കോപ്പിന്റെ സഹായമുണ്ടെങ്കില്‍ അമ്പത് കിലോമീറ്റര്‍ ദൂരെയുള്ള കപ്പലിന്റെ കൊടിമരവും, അതിന്റെ അടിഭാഗവും പോലും, ഒരുപോലെ വ്യക്തമായി നമുക്ക് കാണാമെന്നാണ് പറയുന്നത്. ഭൂമി പരന്നതിനാല്‍ മാത്രമാണ് ഇവയൊക്കെ കാണുന്നതത്രെ. എന്നാല്‍ വിഡ്ഢികളായ അധ്യാപകര്‍ നമ്മെ പഠിപ്പിച്ചത് ഭൂമി ഗോളമാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. ഇന്നു വരെ അത് ചോദ്യം ചെയ്യാത്ത നമ്മളെ കുറ്റപ്പെടുത്തുന്നുണ്ട് ഇന്ദ്രന്‍.

ഒരു ഭാഗത്ത് അന്തരിച്ച മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എപിജെ അബ്ദുള്‍ കലാമിനെയും ഇയാള്‍ വിമര്‍ശിക്കുന്നു. കടലുകളുടെ എന്നതുപോലെ, ആകാശത്തിന്റെയും, നീലനിറത്തിന്റെ ഏകകാരണം, ആ ജലമാണെന്ന്, കലാമിനുപോലും അറിയില്ലെങ്കില്‍, പിന്നെ അയാള്‍ക്കെന്താണ് യോഗ്യത? എന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. ഒരു ചാത്രല്‍ണന്‍! എന്നാണ് കലാമിനെ ഇന്ദ്രന്‍ വിശേഷിപ്പിക്കുന്നത്.

പരന്നഭൂമിയുടെ ഒരു ഭാഗത്ത് പകലും, മറുഭാഗത്ത് രാത്രിയും എങ്ങനെ ഉണ്ടാകുന്നു?, സൂര്യചന്ദ്രന്മാര്‍ ഗോളങ്ങളല്ല; അവ വെറും വെളിച്ചങ്ങള്‍ മാത്രം!, ഋതുക്കള്‍ എങ്ങനെയുണ്ടാവുന്നു? അബ്ദുള്‍ കലാമിനെ ഞാന്‍ തെല്ലും ആദരിക്കുന്നില്ല, എന്താണ് അന്റാര്‍ട്ടിക്ക? ഭൂമിയുടെ വക്കില്‍ നിന്നും കപ്പലുകള്‍ താഴേക്കു വീഴുമോ?

താഴെ നാം ചവിട്ടി നടക്കുന്ന ഈ നിരപ്പിലെ, ഭൂമദ്ധ്യത്തില്‍ നിന്നും, പ്രസരിക്കുന്ന കിരണം, മുകളില്‍ ചെന്ന്, ഭൂമിയുടെ മൂടിയില്‍ തട്ടിക്കൊണ്ട്, തുടര്‍ച്ചയായി താഴേക്കു പ്രതിഫലിക്കുമ്പോള്‍, നാം അനുഭവിക്കുന്ന രണ്ടു കൊച്ചു വെളിച്ചങ്ങള്‍ മാത്രമാണ് സൂര്യനും, ചന്ദ്രനും. നമ്മുടെ ഭൂമിയാകട്ടെ, യാതൊന്നിനെയും പ്രദിക്ഷണം വെക്കുന്നില്ല. ഭൂമി ചലിക്കുന്നതേയില്ല. കറങ്ങുന്നത് മന്ദബുദ്ധികളുടെ മണ്ട മാത്രം. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button