ദുബായ്: ലോക സഞ്ചാരികള്‍ക്കായി ആഗോള ഗ്രാമം വീണ്ടും സജീവമാകുന്നു. ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ ഇരുപത്തൊയൊന്നാം പതിപ്പിന് നവംബര്‍ ഒന്നിന് തുടക്കമാകും. ഇന്ത്യ ഉള്‍പ്പടെ മുപ്പത് രാജ്യങ്ങള്‍ ആഗോളഗ്രാമത്തില്‍ പവലിയനുകള്‍ തീര്‍ക്കും .അടുത്ത വര്‍ഷം ഏപ്രില്‍ പതിനേഴ് വരെ 159 ദിവസമാണ് ഗ്ലോബല്‍ വില്ലേജ് സഞ്ചാരികളെ സ്വീകരിക്കുക.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായിരിക്കും ഈ വർഷത്തെ പതിപ്പ്. കൂടുതല്‍ ആഘോഷങ്ങളും വിനോദ പരിപാടികളുമാണ് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്. 1.7 കോടി ചതുരശ്രയടി വിസ്തീർണത്തിലാണ് ഇത്തവണ ഗ്ലോബല്‍ വില്ലേജ് ഒരുങ്ങിയിരിക്കുന്നത്. പതിനായിരത്തിലധികം കലാ-സാംസ്‌കാരിക പരിപാടികള്‍ അരങ്ങിലെത്തും. അള്‍ജീരിയ, ജപ്പാന്‍, ഫിലിപ്പൈന്‍സ് തുടങ്ങി എട്ട് രാജ്യങ്ങള്‍ ഇത്തവണ ആദ്യമായി ഗ്ലോബല്‍ വില്ലേജിന്റെ ഭാഗമാകും. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ജോർദാനും ഇത്തവണ മേളക്ക് എത്തും.
പൊതു അവധി ദിവസങ്ങളിലും വ്യാഴം വെള്ളി ദിവസങ്ങിളിലും പ്രത്യേകം കരിമരുന്ന് കലാപ്രകടനവും സന്ദര്‍ശകര്‍ക്കായി ആഗോളഗ്രാമത്തില്‍ ഒരുക്കും. കഴിഞ്ഞ വർഷത്തേക്കാൾ വലിയ പാര്‍ക്കിംഗ് സൗകര്യവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഗ്ലോബല്‍ വില്ലേജില്‍ നടത്തിയ വര്‍ണ്ണാഭമായ ചടങ്ങിലാണ് ഇരുപത്തിയൊന്നാം പതിപ്പ് സംബന്ധിച്ച് അധികൃതര്‍ പ്രഖ്യാപനം നടത്തിയത്.
Post Your Comments