ഗുല്‍ബര്‍ഗ: ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാന്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ് ? എന്തു ചോദ്യമാണ് അല്ലേ.. കത്രിക കൊണ്ടല്ലാതെ മുടിവെട്ടാന്‍ പറ്റുമോ ? എന്നാല്‍ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ഒരു ബാര്‍ബര്‍. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലുള്ള ഷഹദാബാദ് ഗ്രാമത്തില്‍ ഉള്ള ബാര്‍ബര്‍ ഷോപ്പ് എല്ലാത്തില്‍ നിന്നും വ്യത്യസ്തമാണ്.
മെഴുകുതിരിയും ചീപ്പും മാത്രമുപയോഗിച്ച് ശബ്ദരഹിതമായാണ് ഇവിടെ മുടി വെട്ടുന്നത്. മെഴുകുതിരി നാളം ഉപയോഗിച്ച് മുടി കരിച്ചാണ് ഇവിടെ നീളം കുറയ്ക്കുന്നത്. അതിനു ശേഷം മാത്രം കത്രിക ഉപയോഗിക്കും. ദശരഥ് എന്നയാളാണ് ഇങ്ങനെ ചെയ്യുന്നത്.
ഒരു ദിവസം തന്റെ ബാര്‍ബര്‍ ഷോപ്പില്‍ വൈദ്യുതി ഇല്ലാതായപ്പോഴാണ് മുടി വെട്ടാന്‍ ആദ്യമായി മെഴുകുതിരി ഉപയോഗിച്ചുള്ള പരീക്ഷണം നടത്തിയത്. പിന്നീട് ഫലപ്രദമാണെന്ന് കണ്ടപ്പോള്‍ ഇത് പതിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി ദശരഥ് ഇങ്ങനെയാണ് മുടിവെട്ടുന്നത്. വീഡിയോ കാണൂ…
Post Your Comments