ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്‍റെ കണ്ണുവെട്ടിച്ച് 12 ഭീകരര്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നുവെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച 12 ബബ്ബര്‍ ഭീകരരാണ് പഞ്ചാബിലെത്തിയതെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പു നല്‍കുന്നു. സംസ്ഥാനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതു നിമിഷവും ഒരു ആക്രമണം നടക്കാനാണ് സാധ്യത.ഭീകരനെന്ന സംശയത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം സൈന്യം പിടികൂടിയ കമല്‍ദീപ് സിംഗിനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത്. ബബ്ബര്‍ ഖല്‍സ ഭീകരര്‍ ഇതിനോടകം ഇന്ത്യയിലെത്തിയെന്നാണ് ഇയാള്‍ പറഞ്ഞത്.അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
1978 രൂപം കൊണ്ട ബബ്ബര്‍ ഖല്‍സ ഇന്‍റര്‍നാഷണല്‍ ഖാലിസ്ഥാന്‍ വാദമുന്നയിക്കുന്ന ഭീകര സംഘടനയാണ് . സംഘടനയെ കനഡ , ജര്‍മ്മനി , ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ നിരോധിച്ചിട്ടുണ്ട് .ഖാലിസ്ഥാന്‍ ഭീകരര്‍ക്ക് പാകിസ്ഥാന്‍ ആയുധങ്ങളും പരിശീലനവും നല്‍കുന്നുണ്ടെന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ലഷ്കര്‍ ഇ തോയ്ബയും ബബ്ബര്‍ ഖല്‍സയും കൈ കോര്‍ത്ത് നിരവധി ആക്രമണപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണവിഭാഗം സ്ഥിരീകരിച്ചിരുന്നു, നേരത്തെ കാശ്മീരില്‍ നിന്ന് പിടിയിലായ കമാല്‍സിംഗില്‍ നിന്നാണ് ഈ വിവരം കിട്ടിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പഞ്ചാബില്‍ ഡി.ജി.പി ഉന്നതപൊലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഭീകരാക്രമണം നടത്താന്‍ പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ച ഇവരുടെ പക്കല്‍ നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളുമുണ്ടെന്ന് കമല്‍ദീപ് സിംഗ് വെളിപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ലോകത്തെ ഞെട്ടിച്ച കനിഷ്ക വിമാനദുരന്തത്തിന്റെ പിന്നിലും ഈ ഭീകരര്‍ ആണ്.വിമാനയാത്രാ ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രവാദ ആക്രമണമായ കനിഷ്ക ദുരന്തം ഇന്നും ലോകത്തിന് ഞെട്ടലോടെയെ ഓര്‍ക്കാന്‍ കഴിയൂ.1985 ജൂണ്‍ 23 നാണ് എയര്‍ ഇന്ത്യവിമാനം ഐറിഷ് തീരത്ത് ഒന്‍പതിനായിരം മീറ്റര്‍ മുകളില്‍ വെച്ച് പൊട്ടിത്തെറിച്ചത്. ആ ദുരന്തത്തില്‍ ഇന്ത്യയ്ക്കൊപ്പം ലോകം തന്നെ നടുങ്ങി. എയര്‍ ഇന്‍ഡ്യ വിമാനം മോണ്‍ട്രയലില്‍ നിന്നും ലണ്ടന്‍ വഴി ന്യൂഡല്‍ഹിയിലേക്ക് പോകുമ്ബോഴായിരുന്നു ദുരന്തം നടന്നത്. 22 വിമാന ജോലിക്കാര്‍ ഉള്‍പ്പടെ 329 യാത്രക്കാരായിരുന്നു. വിമാനത്തിലുണ്ടായിരുന്നത്.കാര്‍ഗോയുടെ കൂട്ടത്തില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് സ്ഫോടനത്തിനു കാരണമായത്.
Post Your Comments