തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ബെംഗളൂരു കോടതിയുടെ ആദ്യ ശിക്ഷാ വിധി യുഡിഎഫിന് തലവേദനയായിരിക്കുകയാണ്. വിധി ഏകപക്ഷീയമാണെന്നും തന്റെ വാദം കേട്ടിട്ടില്ലെന്നുമാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. വിധി വന്നതിനു പിന്നാലെ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു.
വീണ്ടും രൂക്ഷ വിമര്‍ശനവുമായാണ് വിഎസ് എത്തിയത്. തട്ടിപ്പുകേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യമുഖ്യമന്ത്രി എന്ന പദവി ഉമ്മന്‍ചാണ്ടിക്ക് സ്വന്തമായെന്ന് വിഎസ് പറയുന്നു. ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച ശിക്ഷ കേരളീയ സമൂഹത്തിനാകെ നാണക്കേടാണെന്നും വിഎസ് അഭിപ്രായപ്പെട്ടു.
ഈ വിധി വെറും ടെസ്റ്റ് ഡോസ് മാത്രമാണ്. ഉമ്മന്‍ കരുതിയിരുന്നോളൂ എന്നാണ് വിഎസ് പറയുന്നത്. കെ ബാബു വിജിലന്‍സ് ഓഫീസില്‍ തന്നെയാണ് ഇരിക്കുന്നതെന്നും വിഎസ് വിമര്‍ശിച്ചു. തിങ്കളാഴ്ചയാണ് ബെംഗളുരു കോടതിയില്‍ നിന്നും ഉമ്മന്‍ചാണ്ടിക്കെതിരായ വിധി വന്നത്.
സോളാര്‍ പവര്‍ പ്രോജക്ടുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലായിരുന്നു ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആറുപ്രതികള്‍ക്ക് കോടതി ശിക്ഷവിധിച്ചത്. പരാതിക്കാരനായ വ്യവസായി എംകെ കുരുവിളയ്ക്ക് പ്രതികള്‍ 1,61 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിധി.
Post Your Comments