വാഷിങ് ടണ്‍; ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശമുള്ള ആയുധം വഹിക്കുന്ന ഡ്രോണുകളില്‍ ഒന്നിനെ യുഎസ് വ്യോമസേന വീഴ്ത്തി.സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച ഡ്രോണുകളാണു കാമികാസെ വിഭാഗത്തിലുള്ളത്. പറന്നുവന്നു ലക്ഷ്യസ്ഥാനത്തു പതിച്ചു പൊട്ടിത്തെറിക്കുകയാണ് ഇവയുടെ ദൗത്യം. 28 മിനിറ്റ് പറക്കും, മണിക്കൂറില്‍ 44 മൈല്‍ വേഗതയില്‍ ചെന്നുപതിച്ച് നാശനഷ്ടമുണ്ടാക്കും.ഐഎസ് ഭീകരര്‍ കാമികാസെ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കഴിഞ്ഞവര്‍ഷം ആദ്യം തന്നെ റിപ്പോര്‍ട്ട് വന്നിരുന്നു.
ഇതിനെ തുടർന്ന് നൂറോളം ഡ്രോണ്‍ ജാമ്മര്‍ തോക്കുകൾ യുഎസ് വ്യോമസേന വാങ്ങിയിരുന്നു.പക്ഷെ ഇതുപയോഗിച്ചാണോ ഡ്രോണിനെ വീഴ്ത്തിയതിന് വ്യക്തമായിട്ടില്ല.വ്യോമസേന സെക്രട്ടറി ദെബോറ ലീ ജയിംസ് ആണ് ഡ്രോണിനെ വീഴ്ത്തിയ വിവരം പുറത്തുവിട്ടത്. ഐഎസ് ഭീകരര്‍ ഇറാഖില്‍ ‘കാമികാസെ ഡ്രോണു’കള്‍ ഉപയോഗിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ വന്നതിനു പിന്നാലെയാണ് ദെബോറ ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments