ടെക്സാസ്: ലോകത്തെയും വൈദ്യശാസ്ത്രത്തെയും അത്ഭുതപ്പെടുത്തി ഒരു കുഞ്ഞിന്റെ ജനനം.ഒരു കുഞ്ഞ് രണ്ടു പ്രാവശ്യം ജനിക്കുക എന്നത് അവിശ്വസനീയമായ കാര്യമാണ്.എന്നാല്‍ സംഭവം സത്യമാണ്. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം നടന്നത്.ഗര്‍ഭിണിയായ മാര്‍ഗരറ്റ് എന്ന യുവതി പതിനാറാമത്തെ ആഴ്ചയില്‍ പതിവുള്ള പരിശോധനകള്‍ക്ക് എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ഡോക്ടര്‍മാര്‍ പറഞ്ഞത്. ഗര്‍ഭസ്ഥ ശിശുവിന്റെ സുഷുമ്ന നാഡിക്ക് താഴെയായി ഒരു മുഴ കണ്ടെത്തിയിരിക്കുന്നു.കൂടാതെ ഈ മുഴ വളര്‍ന്നുവരുന്നത് കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
മാര്‍ഗരറ്റിന് മുന്നില്‍ രണ്ടു വഴികളാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഗര്‍ഭഛിദ്രമാണ് ആദ്യത്തെ വഴി.രണ്ടാമത്തെ വഴി, കുഞ്ഞിനെ പുറത്തെടുത്ത് ശസ്ത്രക്രിയയിലൂടെ മുഴ നീക്കി, വീണ്ടും ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് പൂര്‍ണവളര്‍ച്ച എത്താന്‍ അനുവദിക്കുക. രണ്ടാമത്തെ വഴി തെരഞ്ഞെടുത്താൽ കുഞ്ഞിന്റെ ജീവന് ഉറപ്പ് നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിരുന്നില്ല.പക്ഷേ, മാര്‍ഗരറ്റ് തെരഞ്ഞെടുത്തത് രണ്ടാമത്തെ വഴിയാണ്.ഇതേ തുടർന്ന് മാര്‍ഗരറ്റിന്റെ ഗര്‍ഭം 23 ആഴ്ചയും അഞ്ചു ദിവസവും പിന്നിട്ടപ്പോള്‍, അതി സങ്കീര്‍ണമായ ആ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നടത്തി. ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്ത്, ട്യൂമര്‍ നീക്കം ചെയ്തു.വിജയകരമായ ആ ശസ്ത്രക്രിയയ്ക്കുശേഷം കുഞ്ഞിനെ വീണ്ടും മാര്‍ഗരറ്റിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു.
പിന്നീട് നടത്തിയ പരിശോധനകളില്‍ ഗര്‍ഭസ്ഥശിശു, പൂര്‍ണവളര്‍ച്ചയിലേക്ക് എത്തുന്നുവെങ്കിലും മുഴയുടെ ചില ഭാഗങ്ങള്‍ അവശേഷിക്കുന്നത് ഡോക്ടര്‍മാര്‍ മനസിലാക്കി. ഒടുവില്‍ മാസം തികഞ്ഞപ്പോള്‍ സിസേറിയനിലൂടെ കുഞ്ഞിനെ .പുറത്തെടുക്കുകയായിരുന്നു. പ്രസവത്തിന് എട്ടുദിവസത്തിന് ശേഷം കുഞ്ഞിനെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞ് സുഖം പ്രാപിച്ചു വരികയാണ്. കുഞ്ഞിന് ലിന്‍ലി എന്നാണ് പേരിട്ടിരിക്കുന്നത്.ടെക്സാസ് ചൈല്‍ഡ് ആന്‍ഡ് ഫീറ്റല്‍ സെന്ററിലെ കോഡയറക്ടറായ പ്രൊഫസര്‍ ഡാരല്‍ കാസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘമാണ് വൈദ്യശാസ്ത്രത്തെ വിസ്മയിച്ചിപ്പ ഈ ചികില്‍സകള്‍ക്ക് നേതൃത്വം നല്‍കിയത്.
Post Your Comments