
ന്യൂഡല്‍ഹി● മുതിര്‍ന്ന വ്യോമസേന വിംഗ് കമാൻഡറെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ഹരിയാനയിലെ സിസ്ര എയർബേസിലാണ് ഉദ്യോഗസ്‌ഥന്റെ മൃതദേഹം കണ്ടെത്തിയത്. വിംഗ് കമാഡർ ആർ.കെ.തിവാരിയാണ് മരിച്ചത്.ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന് കീഴിലുള്ള സിസ്ര എയര്‍ബേസിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു തിവാരി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Post Your Comments