International

93 മദ്രസകള്‍ തീവ്രവാദികളുടെ കൈകളില്‍!

കറാച്ചി: 93 മദ്രസകള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ മദ്രസകളാണ് തീവ്രവാദികളുടെ കൈകളിലായത്. ഐഎസ് ബന്ധമുള്ള സംഘടനകള്‍ക്ക് മദ്രസകളുമായി ബന്ധമുണ്ടെന്നാണ് വിവരം ലഭിച്ചത്. ഈ മതസ്ഥാപനങ്ങള്‍ക്കെതിരെ ഉടന്‍ അധികൃതര്‍ നടപടി സ്വീകരിക്കുമെന്നും പറയുന്നു.

ഇത്തരം മദ്രസകളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളും പഠിപ്പിക്കുന്നുണ്ട്. പാക് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കാണ് ഈ വിവരം ലഭിച്ചത്. സംഭവം മാധ്യമങ്ങളില്‍ നിറഞ്ഞതോടെ അധികൃതര്‍ ചര്‍ച്ച നടത്തി. തീവ്രവാദ ബന്ധം കണ്ടെത്തിയ മദ്രസകള്‍ക്കെതിരെ ശക്തമായ നടപടി സ്വകരിക്കാന്‍ മുഖ്യമന്ത്രി മുരാദ് അലി ഷായ് നിര്‍ദ്ദേശം നല്‍കി.

മതത്തിന്റെ പേരില്‍ വിശുദ്ധ സ്ഥലങ്ങള്‍ ദുരുപയോഗം ചെയ്ത് നിരപരാധികളുടെ ചോര ഒഴുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button