NewsInternational

ശമ്പളമില്ലാതെ കുടുങ്ങിയ 72 തൊഴിലാളികള്‍ നാട്ടിലേയ്ക്ക് : ആശ്വാസത്തോടെ കുടുംബാംഗങ്ങള്‍

റിയാദ്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മാണ കമ്പനിയുടെ റിയാദ് ശാഖയില്‍ തൊഴിലും ശമ്പളവുമില്ലാതെ ഒരു വര്‍ഷത്തിലധികമായി കുടുങ്ങി കിടന്ന 72 തൊഴിലാളികള്‍ക്ക് നാട്ടില്‍ പോകാനുള്ള വഴി തെളിഞ്ഞു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റേയും സാമൂഹിക പ്രവര്‍ത്തകന്‍ ആര്‍. മുരളീധരന്റേയും സമയോചിത ഇടപെടലാണ് പ്രതിസന്ധിക്ക് പരിഹാരമായത്.

തൊഴിലാളികളുടെ പ്രശ്‌നം ശ്രദ്ധയില്‍പെട്ട കോണ്‍സുലേറ്റ് അധികൃതര്‍ കമ്പനിയുമായി ബന്ധപ്പെട്ട് തൊഴിലാളികളെ നാട്ടിലേക്ക് അയക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

2010ലാണ് തൊഴിലാളികള്‍ ദുബായില്‍ നിന്ന് റിയാദിലത്തെിയത്. കിങ് അബ്ദുല്ല ഇകണോമിക് സിറ്റിയിലെ ചില നിര്‍മാണ പ്രവര്‍ത്തനങ്ങളായിരുന്നു കമ്പനി ഏറ്റെടുത്തിരുന്നത്്. ഇത് പൂര്‍ത്തിയായി മറ്റ് പദ്ധതികളൊന്നുമില്ലാതെ വന്നതോടെയാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. 2015 ജൂലൈ മുതല്‍ ശമ്പളം പൂര്‍ണമായി മുടങ്ങി. കമ്പനി മാനേജര്‍മാരില്‍ ഒരിന്ത്യക്കാരനൊഴിച്ച് എല്ലാവരും രാജ്യം വിടുകയും ചെയ്തു. തൊഴിലാളികളുടെ ഇഖാമ കാലാവധിയും തീര്‍ന്നു.

പരിസരങ്ങളില്‍ ജോലി ചെയ്താണ് ഇവരില്‍ പലരും കഴിഞ്ഞു കൂടിയിരുന്നത്. തൊഴിലാളികളുടെ ദുരിതം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വിദേശകാര്യമന്ത്രാലയം സൗദിമന്ത്രാലയവുമായി ഇക്കാര്യം ചര്‍ച്ച നടത്തി കാര്യങ്ങള്‍ എളുപ്പത്തിലാക്കുകയായിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ തൊഴിലാളികളുടെ ക്യാമ്പില്‍ ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തിരുന്നു. കാത്തിരിപ്പിനൊടുവില്‍ വൈകാതെ നാട്ടിലേക്ക് തിരിക്കാമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍ കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button