റായ്പൂര്‍: ഇന്ത്യ 2030ഓടെ പല മേഖലകളിലും ലോകത്തെ നയിക്കുമെന്ന് യുഎസ് സ്ഥാനപതി റിച്ചാര്‍ഡ് വെര്‍മ. ഏറ്റവും കൂടുതല്‍ മദ്ധ്യവര്‍ത്തി ജനതയുള്ള രാജ്യമായി ഇന്ത്യ മാറും. ഇന്ത്യയും അമേരിക്കയും കൈകോര്‍ക്കുന്നത് ലോകം ശ്രദ്ധാപൂര്‍വ്വമാണ് നോക്കികാണുന്നത്. ഇന്ത്യയെ വാനോളം പുകഴ്ത്തിയായിരുന്നു റിച്ചാര്‍ഡ് വര്‍മയുടെ പ്രസ്താവന.
കോളേജ് വിദ്യാഭ്യാസം നേടിയവരും, പേറ്റന്റ് ഉടമകളും, അടിസ്ഥാന സൗകര്യമേഖലയില്‍ നിരവധി നിക്ഷേപങ്ങളുമുള്ള രാഷ്ട്രമായി ഇന്ത്യ മാറും. ആധുനികവത്കരണത്തിന്റെയും, നിരവധി കണ്ടുപിടുത്തങ്ങളുടെയും രാഷ്ട്രമാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഷയങ്ങളിലും ഒന്നിച്ചു മുന്നോട്ടു പോകുവാന്‍ കഴിഞ്ഞില്ലെങ്കിലും നിരവധി മേഖലകളില്‍ നിര്‍ണ്ണായകമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇന്ത്യ-അമേരിക്ക ബന്ധത്തിലൂടെ സാധിക്കുമെന്നും റിച്ചാര്‍ഡ് വ്യക്തമാക്കി.
റായ്പൂരിലെ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ കരുത്തുറ്റതും, ഐശ്വര്യപൂര്‍ണ്ണവുമായ ഒരു ശക്തിയായി കാണാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ആഗ്രഹിക്കുന്നതായും റിച്ചാര്‍ഡ് വ്യക്തമാക്കി.
Post Your Comments