NewsInternational

ഇന്ത്യയുടെ ആണവശേഷിയെ ലക്‌ഷ്യം വച്ച് പുതിയ കുതന്ത്രവുമായി പാകിസ്ഥാൻ

ഇസ്ലാമബാദ്:ഇന്ത്യക്ക് വൻ ആണവശേഷിയെന്ന വാദവുമായി പാകിസ്താൻ. 356 മുതല്‍ 492 ആണവ ബോംബുകള്‍ നിര്‍മിക്കാനുള്ള ശേഷി ഇന്ത്യ സാങ്കേതികപരമായും ഭൗതികപരമായും ആര്‍ജിച്ചിട്ടുണ്ടെന്നാണ് പാകിസ്താന്‍ അഭിപ്രായപ്പെടുന്നത്.ഇന്ത്യയുടെ സുരക്ഷിതമല്ലാത്ത ആണവ പദ്ധതികള്‍’ എന്നപേരില്‍ ഇസ്ലാമാബാദിലെ സ്ട്രാറ്റജിക് സ്റ്റഡി ഇന്‍സ്റ്റിറ്റ്യൂട്ടാണ് (ഐ.എസ്.എസ്.ഐ) വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്ക് വലിയൊരു ആണവ പദ്ധതിയാണുള്ളത്.ഇന്ത്യയുടെ ആണവായുധ നിര്‍മാണശേഷിയെ കുറിച്ചുള്ള ഏറ്റവും ആധികാരികിമായ റിപ്പോര്‍ട്ടാണ് ഇതെന്ന് പാക് ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍സാര്‍ പര്‍വേസിന്റെ അഭിപ്രായം.ഇന്ത്യയുടെ ആണവ ശേഷിയെ പറ്റി തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നാണ് പഠനം നടത്തിയവരുടെ അവകാശ വാദം.ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യമെന്ന നിലയില്‍ ഇന്ത്യന്‍ ആണവ പദ്ധതികളുടെ ശേഷി മനസിലാക്കാന്‍ പുതിയ പഠനം തങ്ങളെ സഹായിക്കുമെന്നാണ് പാകിസ്താന്റെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button