കാബൂള്‍: ഐഎസിന്റെ ഭയപ്പെടുത്തുന്ന കൊടും ക്രൂരത വീണ്ടും. അഫ്ഗാനിസ്ഥാനില്‍ നിന്നും തട്ടിക്കൊണ്ടു പോയ 30 പേരെ കൊന്നു തള്ളി. സ്ത്രീകളും കുട്ടികളുമടക്കം 30 പേരെയാണ് നിഷ്‌കരുണം ഐഎസ് വധിച്ചത്. എന്നാല്‍, കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടില്ല.
ഐഎസ് ബന്ധമുള്ള ഗ്രൂപ്പാണ് കൊലയ്ക്കു പിന്നിലെന്ന് വ്യക്തമാണ്. ഗോര്‍ പ്രവിശ്യയില്‍ നിന്നാണ് സ്ത്രീകളും കുട്ടികളുമടക്കം മുപ്പതോളം പേരെ തട്ടിക്കൊണ്ടുപോയത്. അഫ്ഗാനിസ്ഥാന്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായിരുന്നു. ഏറ്റുമട്ടലില്‍ ഭീകരരുടെ രണ്ട് കമാന്‍ഡര്‍മാരെ വധിച്ചിരുന്നു.
ഇതിന്റെ പ്രതികാരമായാണ് കൂട്ടക്കുരുതി നടത്തിയത്. അഫ്ഗാനില്‍ ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ഗോര്‍.
Post Your Comments