ഡൽഹി: ഐ ഫോണിനെ തകർക്കാൻ ഗൂഗിളിന്‍റെ പുതിയ സ്മാര്‍ട്ട് ഫോണായ പിക്സല്‍ ഇന്ത്യൻ വിപണിയിൽ എത്തി. ഓക്ടോബര്‍ 4ന് ഫോണ്‍ പുറത്തിറക്കിയിരുന്നെങ്കിലും ഇന്ത്യന്‍വിപണിയില്‍ പിക്സല്‍ ലഭ്യമായിരുന്നില്ല. പിക്സലിന്റെ മുന്‍കൂര്‍ ബുക്കിംഗ് ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഫ്ലിപ്കാര്‍ട്ട് വഴി ഈ മാസം 13 ന് തന്നെ തുടങ്ങിയിരുന്നു. ഇന്ന് മുതല്‍ പിക്സല്‍ ഇന്ത്യയിലും ലഭിക്കുമെന്ന് ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചു. ഭാവി ആവേശകരമാണെന്നാണ് പിക്സലിന്‍റെ ഇന്ത്യയിലേക്കുള്ള വരവിനെ ഗൂഗിള്‍ വിശേഷിപ്പിച്ചത്.
പിക്സല്‍, പിക്സല്‍എക്സ് എല്‍എന്നീ രണ്ട് മോഡലുകളാണ് വിപണിയിലെത്തുന്നത്. പിക്‌സല്‍ 32 ജിബി പതിപ്പിന് ഏതാണ്ട് 57,000 രൂപയാണ് വില. 128 ജിബി പതിപ്പിന് 66,000 രൂപയും. പിക്‌സല്‍ എക്‌സ്. എൽ 32 ജിബിക്കു 67,000 രൂപയും 128 ജിബി പതിപ്പിന് 76,000 രൂപ വരെയാണ് വില. വെരി സില്‍വര്‍, ക്യുവെറ്റ് ബ്ലാക്ക് നിറങ്ങളിലാണ് ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമാവുക. 4 ജിബി റാമും 12.3 എംപി ക്യാമറയും 8 എം പി മുന്‍ ക്യാമറയും ഇരു ഫോണിനും. 5 ഇഞ്ച് ഡിസ്പ്ലേയും 2770 എം.എ .എച് ബാറ്ററിയുമാണ് പിക്സലിനെങ്കില്‍ എക്സ് എല്ലിന് 5.5 ഇഞ്ച് ഡിസ്പ്ലേയും 3450 എം.എ .എച് ബാറ്ററിയുമാണുള്ളത്. യുഎസ്ബി ടൈപ് സി പോര്‍ട്ടിലൂടെ അതിവേഗ ചാര്‍ജിങ്ങും,പുതിയ ഗൂഗിള്‍അസിസ്റ്റന്‍റ് ആണ് പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ പ്രതേകത. ഫ്ലിപ്കാര്‍ട്ടിലും റിലയന്‍സ് ഡിജിറ്റല്‍, ബജാജ് ഇലക്ട്രോണിക്സ് തുടങ്ങിയ പ്രമുഖ ഷോപ്പുകളിലും പിക്സല്‍ ലഭ്യമാണ്. ഗൂഗിൾ സ്വന്തമായി നിർമ്മിച്ചതെന്ന വിശേഷണത്തോടെ എത്തുന്ന പിക്സലിന് ഉയര്‍ന്ന ക്ലാസ് ശ്രേണിയില്‍ഐ ഫോണ്‍തരംഗം മറികടക്കാമെന്ന പ്രതീക്ഷയിലാണ് ഗൂഗിള്‍.
Post Your Comments