KeralaNews

പാവം കുരുവിളയെ ജയിലില്‍ വരെ പിടിച്ചിട്ടു; കര്‍ണ്ണാടകയില്‍ കേസ് നടന്നതുകൊണ്ട്‌ ഉമ്മന്‍‌ചാണ്ടി എന്ന യഥാര്‍ത്ഥ സോളാര്‍ തട്ടിപ്പുകാരന്‍ ശിക്ഷിക്കപ്പെട്ടു; കെ.സുരേന്ദ്രന്‍ പ്രതികരിക്കുന്നു

സോളാര്‍ കേസുമായി ബന്ധപ്പെട്ട് പണം തട്ടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഉമ്മന്‍ചാണ്ടിക്കെതിരെ കെ.സുരേന്ദ്രന്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ്മൻചാണ്ടിക്കെതിരെ കെ സുരേന്ദ്രൻ പ്രതികരിക്കുന്നത്.

സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടി നല്‍കി ആദ്യ ശിക്ഷാ വിധി വന്നിരുന്നു. സോളാര്‍ പവര്‍ പ്രോജക്ടിന്റെ പേരില്‍ പണം തട്ടിയ കേസിലാണ് വിധി വന്നിരിക്കുന്നത്. ഉമ്മന്‍ചാണ്ടി അടക്കം കേസില്‍ പ്രതികളായ ആറുപേര്‍ 1.61 കോടിരൂപ പരാതിക്കാരനായ വ്യവസായി എംകെ കുരുവിളയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ബംഗളുരു കോടതി വിധിച്ചു. ഈ വിധിയെ തുടർന്നാണ് കെ സുരേന്ദ്രന്റെ പരാമർശം.

സോളാർ തട്ടിപ്പിന്‍റെ മുഖ്യസൂത്രധാരൻ ഉമ്മൻ ചാണ്ടിയാണെന്ന് ആദ്യം പറഞ്ഞപ്പോൾ എല്ലാവരും അതു തള്ളിക്കളഞ്ഞതാണ്. എം കെ കുരുവിളയുടെ കയ്യിൽ നിന്ന് ഉമ്മൻ ചാണ്ടി പണം വാങ്ങിയെന്ന് ആദ്യം വാർത്താസമ്മേളനം നടത്തി പറഞ്ഞത് താനായിരുന്നുവെന്നും, ഇക്കാര്യത്തിൽ ഒരുപാട് അന്വേഷണം താൻ നടത്തിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കൂടാതെ ബാംഗ്ളൂരിൽ കേസ്സു നടത്തിയതു കൊണ്ട് കുരുവിളക്കു നീതികിട്ടി. കേരളത്തിലായിരുന്നെങ്കിൽ കുരുവിള കോടതിച്ചെലവടക്കം അടച്ച് കേസ്സു തോൽക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button