India

പശുവിന്റെ വാല്‍ നിങ്ങള്‍ വച്ചോളൂ, ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭൂമി തരൂ.. ജിഗ്നേഷ് മേവാനി പറയുന്നു

ലക്ക്‌നൗ: ജാതി സമ്പ്രദായം വേരോടെ പിഴുതെറിയുകയാണ് ദലിത് മുന്നേറ്റത്തിന്റെ ലക്ഷ്യമെന്ന് ഉന ദലിത് അത്യചാര്‍ ലഡായി സമിതി കണ്‍വീനറായ ജിഗ്‌നേഷ് മേവാനി. ജാതി ഉന്‍മൂലന്‍ ആന്ദോളനിന്റെ അഖിലേന്ത്യാ സമ്മേളനത്തിലാണ് ജിഗ്‌നേഷ് മേവാനിയുടെ വാക്കുകള്‍ ഉയര്‍ന്നത്. എന്നാല്‍, ആരോഗ്യ പ്രശ്‌നങ്ങളാല്‍ ജിഗ്നേഷിന് പ്രസംഗിക്കാന്‍ സാധിച്ചില്ല. ജിഗ്നേഷിനുവേണ്ടി സന്‍ജീവ് എന്ന പ്രവര്‍ത്തകന്‍ അദ്ദേഹത്തിന്റെ പ്രസംഗം വായിക്കുകയായിരുന്നു.

ജാതി സമ്പ്രദായം നശിക്കുന്നതുവരെ അന്തസിനും നിലനില്‍പ്പിനും വേണ്ടിയുള്ള സമരം എന്നതാണ് തങ്ങളുടെ പ്രതിജ്ഞ എന്നും അദ്ദേഹം പറയുന്നു. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഭൂമി ദലിതര്‍ക്ക് നല്‍കുമ്പോള്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കണം.

പശുവിന്റെ വാല്‍ നിങ്ങള്‍ വച്ചോളൂ, ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭൂമി തരൂ എന്ന മുദ്രാവാക്യവും അദ്ദേഹം മുന്നോട്ടുവെച്ചു. എല്ലാ ദലിത് മുന്നേറ്റങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button