പല വഴികൾ ഉപയോഗിച്ച് ഒരാളുടെ സ്വഭാവം നിര്‍ണയിക്കാന്‍ സാധിക്കും. ഹസ്‌തരേഖാശാസ്‌ത്രവും മുഖലക്ഷണവുമെല്ലാം ഇതില്‍ ചിലതു മാത്രം. എന്നാൽ തികച്ചും വ്യത്യസ്തമായി നമുക്ക് ഇഷ്ടമുള്ള ഐസ്‌ക്രീം ഏതെന്നു നോക്കിയും ഒരാളെക്കുറിച്ചുള്ള പല കാര്യങ്ങളും പറയാമെന്നാണു പറയുന്നത്.
സാധാരണ ഗതിയിൽ മിന്റ്‌ചോക്കലേറ്റ് ഫ്‌ളവറുള്ള ഐസ്‌ക്രീം ഇഷ്ടപ്പെടുന്നവർ ചുരുക്കമാണ്. ഇത് ഇഷ്ടപ്പെടുന്നവര്‍ പരുക്കന്‍ പ്രകൃതക്കാരും ആഗ്രഹങ്ങളുള്ളവരും ആത്മവിശ്വാസമുള്ളവരുമായിരിക്കും. ഭാവിയിലേയ്‌ക്കുറ്റു നോക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. എന്നാൽ കരാമെല്‍ ഐസ്‌ക്രീം ഇഷ്ടപ്പെടുന്നവര്‍ യോഗ, മെഡിറ്റേഷന്‍ എന്നിവയിഷ്ടപ്പെടുന്നവരായിരിക്കും. ഇത്തരക്കാർ നല്ല കെയറിംഗ് ആയിരിക്കും. ബബിള്‍ ഗം ഐസ്‌ക്രീം ഇഷ്ടപ്പെടുന്നവര്‍ നിഷ്ടകളങ്കരെങ്കിലും വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന കുട്ടികളെപ്പോലെയായിരിക്കും.
കോഫി രുചിയുള്ള ഐസ്‌ക്രീമിനോടാണ് ഇഷ്ടമെങ്കില്‍ ഇത്തരക്കാര്‍ അന്തര്‍മുഖരായിരിക്കും. എപ്പോഴും തങ്ങളിലേക്കു തന്നെ ഒതുങ്ങിക്കൂടുന്നവര്‍. സ്‌ട്രോബെറി ഫ്‌ളേവറുള്ള ഐസ്‌ക്രീം ഇഷ്ടപ്പെടുന്നവര്‍ നാണക്കാരും റിസര്‍വ്‌ഡ് പ്രകൃതക്കാരുമായിരിക്കും. കഴിവുള്ള ഇവര്‍ ഇതേ പ്രകൃതത്തിലുള്ളവരെ പെട്ടെന്ന് ആകര്‍ഷിക്കുന്നവരുമായിരിക്കും.
പിസ്‌ത ഐസ്‌ക്രീം പ്രിയര്‍ സര്‍ഗാത്മകരും സ്‌മാര്‍ട്ടുമായിരിക്കും. പുതുതായി എന്തെങ്കിലും ആവിഷ്‌കരിക്കുന്നതില്‍ മിടുക്കര്‍. വാനില ഫ്‌ളേവര്‍ ഇഷ്ടപ്പെടുന്നവര്‍ ഊര്‍ജസ്വലരായിരിക്കും. റിസ്‌കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍. ലക്ഷ്യം നേടാന്‍ കഠിനാധ്വാനം ചെയ്യുന്നവര്‍. ബന്ധങ്ങളില്‍ സ്ഥിരത കാത്തു സൂക്ഷിക്കുന്നവര്‍. മോച്ച ചിപ് ഐസ്‌ക്രീം ഇഷ്ടപ്പെടുന്നവര്‍ ഉറച്ച വ്യക്തിത്വമുള്ളവരായിരിക്കും. കഴിവേറെയുള്ള വ്യക്തി. റോക്കി റോഡ് ഐസ്‌ക്രീം ഇഷ്ടപ്പെടുന്നവര്‍ അല്‍പം വട്ടു പിടിച്ച ഐഡിയകളുള്ളവരായിക്കും. കുക്കീ ഡവ് ഐസ്‌ക്രീം ഇഷ്ടപ്പെടുന്നവര്‍ സാഹസികത ഇഷ്ടപ്പെടുന്നവരും ശുഭാപ്‌തി വിശ്വാസമുള്ള പ്രകൃതക്കാരായിരിക്കും.
Post Your Comments