KeralaNews

ഒളിച്ചോടിയ ഭാര്യയും തടയാന്‍ വന്ന ഭര്‍ത്താവും പോലീസ് സ്റ്റേഷനില്‍ തമ്മിലടിച്ചു; പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ

 

തൃശ്ശൂര്‍: ഒളിച്ചോടിയ ഭാര്യയെ തടയാന്‍ എത്തിയ ഭര്‍ത്താവും യുവതിയുടെ ബന്ധുക്കളും തമ്മില്‍ പോലീസ് സ്റ്റേഷിന് മുന്നില്‍ സംഘര്‍ഷം. മാള പോലീസ് സ്റ്റേഷനില്‍ ആണ് സംഭവം നടന്നത്.ചെന്തുരുത്തി സ്വദേശിനിയായ യുവതി ഒന്നര വര്‍ഷത്തെ വിവാഹജീവിതത്തിനുശേഷം മറ്റൊരാളോടൊപ്പം ഒളിച്ചോടുകയായിരുന്നു.ചെന്തുരുത്തി സ്വദേശികളായ യുവതിയും യുവാവും തമ്മില്‍ ഉള്ള ദാമ്പത്യപ്രശ്നങ്ങളാണ് യുവതി മറ്റൊരാളോടൊപ്പം ഒളിച്ചോടാൻ കാരണമത്രേ.

യുവതിയും കാമുകനും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചതറിഞ്ഞ ഭര്‍ത്താവ് അവിടെ എത്തി ബഹളം ഉണ്ടാക്കുകയും ഇരുകൂട്ടരും മാള പോലീസ് സ്റ്റേഷനില്‍ എത്തുകയുമായിരുന്നു.വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കളും എത്തിയതോടെ ഭര്‍ത്താവും യുവതിയുടെ ബന്ധുക്കളും വാക്കുതര്‍ക്കമായി. ഒടുവിൽ കയ്യാങ്കളി കൂട്ടത്തല്ലിൽ കലാശിച്ചു.

പോലീസ് സ്റ്റേഷനിൽ കൂട്ടത്തല്ല് നടക്കുന്നത് കാണാൻ നാട്ടുകാരും തടിച്ചു കൂടി.ഒടുവിൽ കോടതിയിൽ ഹാജരാക്കി, യുവതിയുടെ താല്പര്യ പ്രകാരം കാമുകനോടൊപ്പം പോകാന്‍ കോടതി അനുവദിച്ചു.കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ഇരുകൂട്ടര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. .

shortlink

Related Articles

Post Your Comments

Related Articles


Back to top button