NewsInternational

ജെയ്‌ഷെ തലവന്റെ ഉള്‍പ്പെടെ തീവ്രവാദ ബന്ധമുള്ള 5100 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ഇസ്ലാമാബാദ്: തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്ന 5100 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ പാകിസ്ഥാന്‍ മരവിപ്പിച്ചു ബ്ലോക്ക് ചെയ്തു. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ അടക്കമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാനിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടവരില്‍ 1200 പേര്‍ 1997ലെ തീവ്രവാദ വിരുദ്ധ ആക്റ്റ് പ്രകാരം കാറ്റഗറി എയില്‍ ഉള്‍പ്പെട്ടവരാണ്. 5100 പേര്‍ ആക്റ്റിന്റെ നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടവരുമാണ്.

ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളില്‍ ആകെ 400 മില്യണ്‍ ഡോളര്‍ രൂപ നിക്ഷേപമുണ്ടായിരുന്നു. ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസര്‍ ആക്റ്റിന്റെ കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന ഭീകരനാണ്.
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന ഭീകരനാണ് അസര്‍. ഇന്ത്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെ പാകിസ്ഥാന്‍ ഇയാളെ കരുതല്‍ തടങ്കലില്‍ ആക്കിയിരുന്നു.

ആഭ്യന്തര മന്ത്രാലത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ബാങ്ക് അക്കൗണ്ടുകള്‍ റദ്ദാക്കിയതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ വക്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button