![arnab-goswami](/wp-content/uploads/2016/10/arnab-goswami-news-hour.jpg)
ന്യൂഡല്‍ഹി: തീവ്രവാദി ഭീഷണിയെ തുടര്‍ന്ന് പ്രമുഖ മാധ്യമപ്രവര്ത്തകന് അര്‍ണാബ് ഗോസ്വാമിക്ക് 20 സുരക്ഷാ ഗാര്‍ഡുകളെ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു വരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്തകളോട് അര്‍ണാബ് പ്രതികരിച്ചിരുന്നില്ല. എന്നാല്‍, ഇനി മൗനം പാലിക്കാന്‍ അര്‍ണാബ് ഒരുക്കമല്ല. പ്രതികരണവുമായി അര്‍ണാബ് രംഗത്തെത്തി.
താന്‍ 20 ഗാര്‍ഡുകളോടൊപ്പം വൈ കാറ്റഗറി സുരക്ഷയുമായി നടക്കുന്ന കാര്യം വിചിത്രവും ഹാസ്യജനകം എന്നതിനേക്കാള്‍ അപ്പുറവുമാണ് എന്നാണ് അര്‍ണാബിന്റെ പ്രതികരണം. ഇതൊക്കെ ചിരിപ്പിക്കുന്ന കാര്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത് തനിക്ക് ഒരു സമ്പൂര്‍ണ നേരം പോക്കാണെന്നും അര്‍ണാബ് പറഞ്ഞു.
ഓണ്‍ലൈന്‍ വാര്‍ത്താ സര്‍വ്വീസായ ദി ന്യൂസ് മിനുറ്റിന് അയച്ച മൊബൈല്‍ സന്ദേശത്തിലാണ് അര്‍ണാബ് ഗോസ്വാമി ഇക്കാര്യങ്ങള്‍ പറഞ്ഞത്. അര്‍ണാബ് ഗോസ്വാമിയ്ക്ക് സുരക്ഷ ഒരുക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ടൈംസ് നൗ ചാനല്‍ വ്യക്തമാക്കിയത്. ഇതിനായി സര്‍ക്കാരിനോട് സഹായം ആവശ്യപ്പെട്ടിട്ടുമില്ലെന്നുമാണ് വിശദീകരണം.
Post Your Comments