Kerala

ഉമ്മന്‍ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് വിഎസ്

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിധി വന്നതിനുപിന്നാലെ വിമര്‍ശനവുമായി നേതാക്കളെത്തി. ഉമ്മന്‍ചാണ്ടി ഇനിയും തട്ടാമുട്ടി പറഞ്ഞ് നില്‍ക്കരുതെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇപ്പോഴെങ്കിലും ഉമ്മന്‍ചാണ്ടിക്കെതിരെ എല്‍ഡിഎഫ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടു. അതാണ് ഈ വിധി പറയുന്നതെന്നും വിഎസ് വ്യക്തമാക്കി. ഇനിയും പല കേസുകളിലും വിധി വരാനിരിക്കുന്നതേയുള്ളൂ. സോളാര്‍ അന്വേഷണ കമ്മീഷനു മുമ്പാകെ ഉമ്മന്‍ചാണ്ടി നല്‍കിയ മൊഴി മുഴുവന്‍ കള്ളമാണെന്ന എല്‍ഡിഎഫ് ആക്ഷേപവും ഈ കോടതിവിധി ശരിവെച്ചിരിക്കുകയാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ഇനിയൊന്നും പറയാന്‍ ഉണ്ടാവില്ലെന്നും വിഎസ് പറയുന്നു. ഇതുവരെ പല ന്യായങ്ങളും പറഞ്ഞ് ഉമ്മന്‍ചാണ്ടി രക്ഷപ്പെടുകയായിരുന്നു. ഇപ്പോഴും തടിതപ്പാനാണോ ഉമ്മന്‍ചാണ്ടിയുടെ ഭാവം എന്നറിയാന്‍ കേരളീയര്‍ക്ക് താല്‍പ്പര്യമുണ്ടെന്നും വിഎസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button