
നാഗ്പുര്‍: ലൈവ് പരിപാടി അവതരിപ്പിക്കുന്നതിനിടെ റേഡിയോ ജോക്കി ഹൃദയാഘാതംമൂലം മരിച്ചു. എഫ്.എം റേഡിയോ ചാനലായ റേഡിയോ മിര്‍ച്ചിയുടെ ആര്‍.ജെ ശുഭം കേച്ചെയാണ് മരിച്ചത്. 23 വയസ്സായിരുന്നു. ശുഭം കേച്ചെ അവതരിപ്പിച്ചിരുന്ന ഹായ് നാഗ്പൂര്‍ എന്ന പരിപാടിക്കിടെയായിരുന്നു മരണം സംഭവിച്ചത്.
പരിപാടിക്കിടെ നെഞ്ച് വേദന അനുഭവപ്പെടുന്നു എന്ന് പറഞ്ഞ ശുഭത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.
രാവിലെ ഏഴു മുതല്‍ 11 മണിവരെയായിരുന്നു ശുഭത്തിന്റെ പരിപാടി നടന്നിരുന്നത്.
Post Your Comments