ന്യൂഡല്‍ഹി : അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ചെറിയ ദീപാവലിയെന്ന് (‘ഛോട്ടി ദിവാലി’ ) വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”സെപ്റ്റംബര്‍ 29ന് നാം ഛോട്ടി ദിവാലി (ചെറിയ ദീപാവലി) ആഘോഷിച്ചു. നമ്മുടെ സൈന്യം അതിര്‍ത്തിയില്‍ ശൗര്യം പ്രകടിപ്പിച്ചപ്പോള്‍ വാരാണസി മുഴുവന്‍ സന്തോഷിച്ചു. സൈന്യത്തിന്റെ ധീരതയ്ക്കു രാജ്യം മുഴുവന്‍ പിന്തുണ നല്‍കുകയും സൈനികര്‍ക്ക് കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു. ഞാന്‍ അതിന് നന്ദി പറയുന്നു”-മോദി പറഞ്ഞു.
കഴിഞ്ഞ ദിവസം അതിര്‍ത്തിയിലെ സൈനികര്‍ക്ക് ദീപാവലി ആശംസകള്‍ അയക്കാന്‍ മോദി ആഹ്വാനം ചെയ്തിരുന്നു. സന്ദേശ് ടു സോള്‍ജിയേഴ്‌സ്’ എന്ന വീഡിയോ ക്യാംപയിനിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. നരേന്ദ്ര മോദി മൊബൈല്‍ ആപ്ലിക്കേഷന്‍, മൈഗവ് എന്ന വെബ്‌സൈറ്റ്, ആകാശവാണി എന്നീ മാധ്യമങ്ങള്‍ ഇതിനായി ഉപയോഗിക്കാമെന്നും മൂന്ന് മിനിറ്റ് നീണ്ട വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
Post Your Comments