മുംബൈ: നഗ്നചിത്രങ്ങളും വീഡിയോയും കാണിച്ച് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്ന പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇത്തരം ഭീഷണികളില്‍പെട്ട് പല പെണ്‍കുട്ടികളുടെയും ജീവിതം തകര്‍ന്നിട്ടുണ്ട്. എന്നാല്‍, ഒരു മുംബൈക്കാരി ഇത്തരം പ്രശ്‌നത്തെ നേരിട്ടത് വ്യത്യസ്തമാക്കുകയാണ്. നഗ്‌നചിത്രങ്ങളും വീഡിയോകളും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.
പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ നഗ്നത പുറംലോകത്തെ അറിയിക്കുമെന്ന ഭീഷണിയെ തരുണ അശ്വനി എന്ന പെണ്‍കുട്ടി നേരിട്ടതിങ്ങനെ.. ഇമെയില്‍ വഴിയാണ് ഭീഷണി ലഭിച്ചത്. സംഭവം അറിഞ്ഞപ്പോള്‍ തളരാതെ തരുണ ഇമെയിലിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെ വിശദീകരിച്ച് ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു.
ഇത്തരത്തില്‍ ഭീഷണി നേരിടുകയും അതിന് വഴങ്ങുകയോ ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയോ ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് മാതൃകയായിരിക്കുകയാണ് തരുണ. കെവിന്‍ ജോണ്‍ എന്ന പേരിലാണ് ഇമെയില്‍ സന്ദേശം തരുണയ്ക്ക് ലഭിച്ചത്. കാമുകന് തരുണ അയച്ചു കൊടുത്ത സ്വകാര്യ വീഡിയോകള്‍ തന്റെ കൈവശമുണ്ടെന്നും പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ പുറത്തുവിടുമെന്നുമായിരുന്നു ഭീഷണി.
കൂടുതല്‍ നഗ്ന വീഡിയോകള്‍ വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. തരുണയുടെ ഗൂഗിള്‍ ക്ലൗഡ് അക്കൗണ്ട് ഹാക്ക് ചെയ്താണ് വീഡിയോകള്‍ എടുത്തതെന്ന് ഇയാള്‍ അവകാശപ്പെടുന്നു. താന്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ മറ്റ് സ്ത്രീകളും ഇത്തരം ഭീഷണികളെ ധീരമായി നേരിടാനുള്ള കരുത്ത് ആര്‍ജിക്കണം. പല പെണ്‍കുട്ടികള്‍ക്കും ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ നേരിടണമെന്ന് അറിയില്ലെന്നും തരുണ പറയുന്നു.
Post Your Comments