KeralaNews

സിപിഎമ്മിനേയും ബിജെപിയേയും ആക്രമിച്ച് എ.കെ. ആന്‍റണി

കോഴിക്കോട്:സി.പി.എമ്മിനെയും ബി.ജെ.പിയെയും വിമർശിച്ച് എ.കെ.ആന്റണി.ജനങ്ങളെ ഭിന്നിപ്പിച്ച്‌ കേരളം പങ്കിടാന്‍ സിപിഎമ്മും ബിജെപിയും ശ്രമം നടത്തുന്നതായി എ.കെ ആന്റണി ആരോപിക്കുകയുണ്ടായി.ബിജെപി വളര്‍ന്നാലും എത്രവരെ പോകുമെന്ന് സിപിഎമ്മിനറിയാമെന്നും ഇതിനിടയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി സംസ്ഥാനം പങ്കിട്ടെടുക്കാനുള്ള മോഹമാണ് ഇരുപാര്‍ട്ടികളിലെയും ചില നേതാക്കള്‍ക്കുള്ളതെന്നും അദ്ദേഹം പറയുകയുണ്ടായി.

കണ്ണൂരിലെ അക്രമങ്ങള്‍ കൈവിട്ടുപോയി. നഷ്ടപ്പെടുന്ന ജീവനുകള്‍ക്ക് പാര്‍ട്ടികള്‍ വില കല്‍പ്പിക്കുന്നില്ല എന്നതിന്റെ തെളിവാണ് തുടർന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെന്നും ആന്റണി പറഞ്ഞു. കേരളത്തില്‍ സ്വാശ്രയ കോളജുകള്‍ തുടങ്ങിയതു വഴി ഇതരസംസ്ഥാന വിദ്യാഭ്യാസ ലോബിയുടെ ചൂഷണത്തില്‍നിന്ന് കേരളത്തിലെ വിദ്യാര്‍ഥികളെ രക്ഷിക്കാൻ സാധിക്കും.അതൊരു വലിയ നേട്ടമാണ്. കൂടാതെ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ പ്രശ്നം സ്വാശ്രയ കോളജുകളാണെന്ന് പിണറായി സര്‍ക്കാരിന് തോന്നുന്നുവെങ്കിൽ കോളജുകള്‍ അടച്ചു പൂട്ടുകയാണ് വേണ്ടതെന്നും ആന്റണി അഭിപ്രായപ്പെടുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button