അബുദാബി: അശ്രദ്ധമായി വണ്ടിയോടിക്കുന്ന ടാക്‌സിഡ്രൈവര്‍മാര്‍ക്ക് വിലക്കേർപ്പെടുത്തി തൊഴിൽ മന്ത്രാലയം.അമിത വേഗവും അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം.ഇതേ തുടർന്ന് അശ്രദ്ധമായ ഡ്രൈവിങ്ങിന് 12 ബ്‌ളാക്ക് പോയന്റാണ് ശിക്ഷ. ഇത് ഒരുതവണകൂടി ആവര്‍ത്തിച്ചാൽ മൂന്ന് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ടാക്‌സികളില്‍ വൈഫൈ സംവിധാനമൊരുക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങൾ നടത്താനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി നവംബര്‍ 15-നകം അബുദാബി വിമാനത്താവളത്തിലെ 50 ടാക്‌സികളില്‍ വൈഫൈ സംവിധാനം നിലവില്‍ വരും. 2017 ആദ്യപകുതിയോടെ മുഴുവന്‍ ടാക്‌സികളിലും വൈഫൈ ലഭ്യമാക്കും. ടാക്‌സികളിലെ സുരക്ഷാനിലവാരം ഉയര്‍ത്തുന്നതിനായി നിരീക്ഷണ ക്യമറകളും സ്ഥാപിച്ചതായി ട്രാന്‍സ് ആഡ് ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ ഖംസി പറയുകയുണ്ടായി.
വിവിധ കമ്പനികളുടേതായി 7,645 ടാക്‌സികളാണ് അബുദാബി നിരത്തിലോടുന്നത്. പതിനായിരത്തോളം ഡ്രൈവര്‍മാര്‍ ഈ കമ്പനികളില്‍ തൊഴിലെടുക്കുന്നുണ്ട്. അടുത്ത മൂന്ന് മാസത്തിനകം ടാക്‌സി സംബന്ധമായ പരാതികള്‍ മൊബൈല്‍ ആപ്പുവഴി രേഖപ്പെടുത്താനുള്ള സംവിധാനവും നിലവില്‍ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Post Your Comments