ബെയ്ജിംഗ്: ഇന്തോ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടരുതെന്ന് യുഎസിന് ചൈനയുടെ മുന്നറിയിപ്പ്. യുഎസ് നയതന്ത്രപ്രതിനിധി കഴിഞ്ഞദിവസം അരുണാചല്‍ പ്രദേശില്‍ സന്ദര്‍ശനം നടത്തിയതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ചൈന യുഎസിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത് .ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തി പ്രദേശത്ത് യുഎസ് നയതന്ത്രപ്രതിനിധി സന്ദര്‍ശനം നടത്തിയതിനെ ചൈന ശക്തമായി എതിര്‍ക്കുന്നു. ചൈനയുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ അരുണാചലിലെ തവാങില്‍ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ റിച്ചാര്‍ഡ് വര്‍മ സന്ദര്‍ശനം നടത്തിയിരുന്നു.
ഇത്തരം സന്ദര്‍ശനങ്ങള്‍ അതിര്‍ത്തി തര്‍ക്കം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും പ്രദേശത്തെ സമാധാനാവസ്ഥ അട്ടിമറിക്കുമെന്നും ചൈനീസ് പ്രതിനിധി പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടരുതെന്നും സമാധാനവും സുസ്ഥിരതയും ഊട്ടിയുറപ്പിക്കുന്നതിനുള്ള നടപടികളാണ് യുഎസ് സ്വീകരിക്കേണ്ടതെന്നും ചൈന ആവശ്യപ്പെടുന്നുവെന്ന് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു.
ചൈനയും ഇന്ത്യയും തമ്മിലുള്ള തര്‍ക്കം സങ്കീര്‍ണമാണെന്നും ഒത്തുതീര്‍പ്പിലൂടെയും ചര്ച്ചയിലുടെയുമാണ് പ്രശ്ശനങ്ങള്‍ പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും പ്രശ്നമുണ്ടായാല്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങളാണ് അതിനു വിലകൊടുക്കേണ്ടിവരികയെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.ഒരു മൂന്നാം രാജ്യത്തിന്റെ ഇടപെടല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments