കൊല്ലം : ഇന്റര്‍നെറ്റ് ചാറ്റിങിലൂടെ ബന്ധം സ്ഥാപിച്ചു വീട്ടമ്മ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടുപോയി.സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കുളത്തൂര്‍ തേച്ചിവിലാസത്തില്‍ ചിഞ്ചുവിനെ (26) ഓയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഓയൂര്‍ മരുതമണ്‍പള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണു കഴിഞ്ഞ 10നു തട്ടിക്കൊണ്ടുപോയത്.
കുട്ടിയുമായി ദിവസവും ചിഞ്ചു ചാറ്റ് ചെയ്യാറുണ്ടായിരുന്നെന്നും മാസങ്ങളായിട്ടുള്ള ബന്ധത്തിനൊടുവില്‍ ഒന്നിച്ചു ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചുവെന്നുമാണ് പോലീസ് പറയുന്നത്.രണ്ടു കുട്ടികളുടെ അമ്മയായ ചിഞ്ചു നാഗര്‍കോവിലിനടുത്ത് തക്കലയ്ക്കുസമീപം വീടു വാടകയ്ക്കെടുത്തു താമസിക്കുകയായിരുന്നു.ഇവിടേക്കാണ് പ്ലസ് വൺ വിദ്യാർത്ഥിയെ കൊണ്ടുപോയത്.
Post Your Comments