
കോഴിക്കോട്: മതവികാരം ഉണർത്തുന്ന പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നുവെന്ന മൂന്ന് സ്‌കൂളുകള്‍ക്കെതിരായ പരാതിയിലെ അന്വേഷണത്തില്‍ വിദ്യാഭ്യാസ വകുപ്പ് സഹകരിക്കുന്നില്ലന്ന് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച്. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കെതിരെയാണ് പോലീസ് പരാതി നല്‍കിയത്. പയ്യാനക്കല്‍, പന്നിയങ്കര, എന്നിവടങ്ങളില്‍ മതപഠന കേന്ദ്രങ്ങളോട് അടുത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് പ്രീ പ്രൈമറി സ്‌ക്കൂളുകളും, ചെറുവത്തൂരിലെ ഒരു സ്‌ക്കൂളിനെതിരെയുമാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. ഈ സ്‌കൂളുകളിലെ സിലബസുകള്‍ സാമൂദായിക താൽപര്യവും മതവിദ്വേഷവും വളര്‍ത്തുന്നതാണെന്നായിരുന്നു പോലീസ് കണ്ടെത്തൽ.
ഈ സ്‌കൂളുകള്‍ കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത് എന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് കോഴിക്കോട് ഡിഡി ഗിരീഷ് ചോലയിലിനോട് സ്‌ക്കൂളുകളിലെത്തി പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പോലീസിന്റെ ആവശ്യത്തോട് അനുകൂലമായല്ല ഡിഡി പ്രതികരിച്ചത്. ഇതോടെ സ്‌ക്കൂളുകളില്‍ നടത്തേണ്ട പരിശോധന മുടങ്ങിയിരിക്കുകയാണ്. ഇതിന് പുറമെ ഈ സ്‌ക്കൂളുകളില്‍ അദ്ധ്യാപക നിയമനത്തിന് യാതൊരു മാനദണ്ഡവും പാലിച്ചിട്ടില്ല എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments