കാലിഫോര്‍ണിയ: മകളെ നാലു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കാലിഫോര്‍ണിയിലെ കൗണ്ടിയായ ഫ്രെസ്നോ സ്വദേശി റെനെ ലോപ്പസ്(41)നെ ഫ്രെസ്നോ കോടതി 1503 വര്‍ഷം തടവിന് ശിക്ഷിച്ചു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശിക്ഷയാണ് ഫ്രെസ്നോ സുപ്പീരിയര്‍ കോടതി നടപ്പാക്കിയിരിക്കുന്നത്. മകളെ ക്രൂരമായി പീഡിപ്പിച്ച പിതാവ് പൊതുസമൂഹത്തിന് തന്നെ വലിയൊരു ഭീഷണിയാണെന്ന് വിധി പ്രഖ്യാപിച്ചു കൊണ്ട് ജഡ്ജി എഡ്വവേര്‍ഡ് സര്‍കിസിയന്‍ ജൂനിയര്‍ പറഞ്ഞു. തന്റെ ദുരിതത്തിന് കാരണം പെണ്‍കുട്ടിയാണെന്ന് പ്രതി കുറ്റപെടുത്തിയതായി കോടതി പറഞ്ഞു. റെനെയുടെ ഒരു സുഹൃത്താണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. എന്നാല്‍, മകളെ സംരക്ഷിക്കുന്നതിന് പകരം ‘വില്‍പന ചരക്കാ’ ക്കുകയായിരുന്നെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. 2009 മെയ് മുതല്‍ 2013വരെ ആഴ്ചയില്‍ മൂന്നു പ്രാവശ്യം പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. പിതാവ് തന്നെ പീഡിപ്പിക്കുമ്പോൾ താന്‍ നിസഹായായിരുന്നെന്ന് പെണ്‍കുട്ടി കോടതിയിൽ വെളിപ്പെടുത്തി. ഒരിക്കല്‍ പോലും അദ്ദേഹം പശ്ചാത്തപിക്കുകയോ സ്വയം വേദനിക്കുകയോ ചെയ്തിട്ടില്ലെന്നും യുവതി പറഞ്ഞു.
Post Your Comments