ഷാര്‍ജ: ഷാര്‍ജയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു.കനത്ത പുകയുണ്ടാക്കിയ ശ്വാസതടസ്സമാണ് എല്ലാവരുടെയും മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഷാര്‍ജ വനിതാ ബിസിനസ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ അമീറ ബിന്‍കറമും മാതാവും സഹോദരിയും ആണ് മരണപ്പെട്ടത്. തീയത്തെുടര്‍ന്നുണ്ടായ പുക ഇവര്‍ ഉറങ്ങിയിരുന്ന മുറികളില്‍ പടര്‍ന്നാണ് മൂവരുടെയും മരണം സംഭവിച്ചത്.തീ ആളുന്നത് കണ്ട അയല്‍വാസിയാണ് വിവരം അഗ്നി ശമന സേനയെ അറിയിച്ചത്.
ഉടന്‍ സംഭവ സ്ഥലത്തത്തെിയ സേന സഹോദരനെ രക്ഷിച്ച് അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചു. സംഭവം നടക്കുമ്പോള്‍ പിതാവ് വീടിന് പുറത്തായിരുന്നു. രണ്ടു ഡ്രൈവർമാരെയും വീട്ടു ജോലിക്കാരിയെയൂം സിവില്‍ ഡിഫന്‍സ് രക്ഷിച്ചു.കുടുംബം താമസിച്ച വീട്ടില്‍ നിന്ന് കറുത്ത കട്ടിപ്പുകച്ചുരുളുകള്‍ ഉയരുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
രണ്ടു സ്ത്രീകളുടെ മൃതദേഹങ്ങള്‍ ആദ്യം തന്നെ അഗ്നിശമന സേന പുറത്തെടുത്തു. ഒരാളുടെ മൃതദേഹം തീയണച്ച ശേഷം ആണ് പുറത്തെടുത്തത്.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. അപകട കാരണം വ്യക്തമല്ല. പിങ്ക് കാരവണ്‍ ഡയറക്ടര്‍കൂടിയായ അമീറ ബിന്‍കമര്‍ ഷാര്‍ജയിലെ പൊതുരംഗത്ത് വളരെ സജീവമായിരുന്നു.
Post Your Comments