KeralaIndiaNews

സ്വര്‍ഗത്തില്‍ പോയി യേശുവിനെ കണ്ടുവെന്ന് യുവതി; സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവാഹം

https://www.youtube.com/watch?v=QQDpMW_DNAI

‘സ്വര്‍ഗത്തില്‍ പോയി മടങ്ങിയെത്തിയ’ ഒരാളെക്കിട്ടിയ ട്രോളന്മാർക്കു ചാകര. യേശു തന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോയി തിരിച്ച്‌ ഭൂമിയില്‍ എത്തിച്ചതും അവിടെ കണ്ട അത്ഭുതകരമായ കാര്യങ്ങളും വിശ്വാസികളോട് പങ്കുവെക്കുന്ന പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ട്രോളര്‍മാര്‍ പരിഹാസ പോസ്റ്റുകളിലൂടെ വിമര്‍ശിച്ചിരിക്കുന്നത്.പല തരം തള്ളലുകള്‍ കേട്ടിട്ടുണ്ടെങ്കിലും ഈ ജാതി തള്ളല്‍ ഇത് ആദ്യമാണെന്നാണ് ട്രോളന്‍മാരുടെ പൊതുവിലുള്ള വിലയിരുത്തല്‍. എന്നാപ്പിന്നെ ഞാനങ്ങോട്ട് എന്ന് യാത്ര പറഞ്ഞിറങ്ങുന്ന യുവതിയോട് ബസ് കാശ് കയ്യിലുണ്ടോ എന്ന ചോദിക്കുന്ന കര്‍ത്താവാണ് ഒരു ട്രോളിലെ വിഷയം.

എയര്‍ ഇന്ത്യ ഫ്ളൈറ്റിന് ഒരു അജ്ഞാത യുവതി വട്ടം ചാടി. യേശുവിനെ കാണാന്‍ പോയവര്‍ സ്വര്‍ഗത്തില്‍ നിന്ന് വരുന്ന വഴി ചാടിയതാകാമെന്ന് മറ്റൊരു ട്രോള്‍.സ്വര്‍ഗത്തിലെ ദൈവം യേശുവാണെന്നാണ് ഈ യുവതി പറഞ്ഞിരുന്നത്. സ്വര്‍ഗത്തില്‍ 156 തരത്തിലുള്ള റോസാ പൂക്കള്‍ ഉണ്ടെന്നും അവയെല്ലാം കറുപ്പും വെളുപ്പും ചുവപ്പും നീലയും നിറങ്ങള്‍ ഇടകലര്‍ന്നുള്ളതാണെന്നും യുവതി അവകാശപ്പെടുന്നു.

156 വ്യത്യസ്ത റോസാ പൂക്കള്‍ കൃത്യമായി എണ്ണിയതിലുള്ള ആശ്ചര്യവും ചില ട്രോളര്‍മാര്‍ പോസ്റ്റുകളില്‍ പ്രകടമാക്കിയിരിക്കുന്നു.കര്‍ത്താവ് വളരെ സിമ്പിൾ ആണ് … പവര്‍ ഫുള്‍…. ഭയങ്കര പവര്‍ ഫുള്‍ ആണ്… ഒരു ട്രോൾ ഇങ്ങനെ മറ്റൊന്നിൽ കർത്താവ് സെൽഫി എടുത്തു ഇടുന്നതായി ഒരു ട്രോൾ.അല്ല ചേച്ചി ങ്ങള് നേരെ കര്‍ത്താവിന്റെ അടുത്തൂടെ സ്വര്‍ഗ്ഗത്തിലോട്ട് പോവുമ്പോ  ആ കള്ള സെയ്ത്താനെ കണ്ടാര്‍ന്നോ? മറ്റൊരു ട്രോൾ.വീഡിയോയും ചില ട്രോളുകളും കാണാം..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button