ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നെത്തുന്ന പാക് ഭീകരരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ജമ്മുകശ്മീരിലെ ഹിരാനഗറില്‍ ഭീകരര്‍ നുഴഞ്ഞു കയറുന്ന ചിത്രങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. ബിഎസ്എഫാണ് നിര്‍ണ്ണായക ചിത്രങ്ങള്‍ പുറത്തുവിട്ടത്. ബുധനാഴ്ച നടന്ന ആക്രമണ ശ്രമത്തിനിടെ എടുത്ത ചിത്രങ്ങളാണിത്.
ഭീകരര്‍ ബോംബെറിയുന്നതും വെടിവെയ്പ്പ് നടത്തുന്നതും ഇതില്‍ നിന്ന് വ്യക്തമാണ്. ബിഎസ്എഫ് പോസ്റ്റിനു നേരെയായിരുന്ന ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആറു ഭീകരരാണ് ഉണ്ടായിരുന്നത്. ഇവര്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു രാജ്യാന്തര അതിര്‍ത്തിക്ക് സമീപം എത്തുകയായിരുന്നു. ഓട്ടോമാറ്റിക് തോക്കുകളും റോക്കറ്റ് ഗ്രനേഡുകളും മറ്റും ഉപയോഗിച്ച് ആക്രമണം നടത്തി.
ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചിരുന്നു. രാത്രി 11.45 ഓടെയാണ് ആക്രമണം ഉണ്ടായത്. പ്രകോപനം 20 മിനിറ്റോളം നീണ്ടുനിന്നിരുന്നു. ഇതില്‍ ഒരു ബിഎസ്എഫ് ജവാന് പരുക്കേറ്റിരുന്നു.
Post Your Comments