പ്യൂര്‍ട്ടോറിക്ക: കപ്പല്‍, വിമാന യാത്രക്കാര്‍ക്ക് ദൗര്‍ഭാഗ്യം മാത്രം സമ്മാനിച്ച ബര്‍മുഡ ട്രയാംഗളിന്‍റെ രഹസ്യം ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു. അറ്റ്ലാന്‍റിക്കിന്‍റെ ശവപ്പറമ്പ് എന്ന ബര്‍മുഡ ട്രയാംഗിൾ വടക്കേ അമേരിക്കയുടെ ഫ്ളോറിഡാ തീരത്തുനിന്ന് തെക്ക് ക്യൂബ, പ്യൂര്‍ട്ടോറിക്ക, ബര്‍മുഡ ദ്വീപുകള്‍ എന്നിവയുടെ മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. 500,000 ച.മൈല്‍ (1294994.06 ച.കി.മി) ആണ് വിസ്തീര്‍ണം. 305,000 ച.കി.മി ആണ് ഈ സാങ്കല്‍പിക കടലാഴിയുടെ വിസ്തീര്‍ണം എന്ന വാദവും നില നിൽക്കുന്നു.
അമേരിക്ക, യൂറോപ്, കരീബിയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലൂടെ മിക്ക കപ്പല്‍, വിമാന യാത്രകളും ബര്‍മുഡയിലൂടെയാണ് പോകുന്നത്. ഈ വഴി യാത്രചെയുന്ന വിമാനങ്ങളും കപ്പലുകളും അപകടത്തില്‍പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. അന്വേഷണങ്ങള്‍ ഏറെയുണ്ടായെങ്കിലും നൂറ്റാണ്ടുകളായി ഉത്തരംകിട്ടാത്ത ബർമുഡ ട്രയാംഗിളിന്റ രഹസ്യമാണ് ഇപ്പോൾ ചുരുളഴിഞ്ഞിരിക്കുന്നത്.
ഏയര്‍ബോംബ് എന്ന പ്രതിഭാസമാണ് കപ്പലുകളുടെയും, വിമാനങ്ങളുടെയും അന്ത്യത്തിനു കാരണക്കാരൻ. മേഘങ്ങള്‍ക്ക് ഒപ്പം ഉണ്ടാകുന്ന 170 എം.പി.എച്ച് വേഗതയുള്ള കാറ്റിന് കപ്പലുകളെയും വിമാനങ്ങളെയും കടലില്‍ മുക്കുവാന്‍ കഴിയുമെന്ന് ശാസ്ത്രലോകം പറയുന്നു. ഹെക്സഗണല്‍ രൂപത്തിലുള്ള ഈ മേഘങ്ങളുടെ ഉപഗ്രഹ ദൃശ്യങ്ങള്‍ വളരെ ഭീകരമാണെന്നാണ് കാലാവസ്ഥ നിരീക്ഷകന്‍ റാന്‍റി സെര്‍വേണി ന്യൂയോര്‍ക്ക് പോസ്റ്റിൽ പറയുന്നത്.
ഏയര്‍ബോംബ് ഉണ്ടാക്കാന്‍ പ്രാപ്തമായ ഇത്തരം മേഘങ്ങള്‍ ബര്‍മുഡ ട്രയാംഗിളിനടുത്തു മാത്രമാണ് കാണുന്നതെന്നും, ഈ മേഘങ്ങള്‍ മൂടുമ്പോൾ ഉണ്ടാകുന്ന ഹരിക്കെയ്ന്‍ രീതിയിലുള്ള ചുഴലിക്കാറ്റുകളാണ് കപ്പലുകളും, വിമാനങ്ങളും തകരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments