
മോസ്‌കോ : സൈബീരിയിയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ 19 പേര്‍ മരിച്ചു. കര്‍സ്‌നോയാക്കില്‍ നിന്നും യുറങ്കോയിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. വെള്ളിയാഴ്ച രാത്രി നോവായി നഗരത്തിന് പുറത്താണ് അപകടം നടന്നത്. 22 പേരാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്.
ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നുവെന്നും യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. മൂന്നുപേരെ രക്ഷപ്രവര്‍ത്തകര്‍ രക്ഷപെടുത്തി. യന്ത്രത്തകരാര്‍ മൂലമോ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നോ ആകാം ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നാണ് ഇന്‍വെസ്റ്റിഗേറ്റീവ് കമ്മറ്റിയുടെ പ്രഥാമിക നിഗമനം.
Post Your Comments