India

2000 രൂപയുടെ നോട്ട് പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക്

ന്യൂഡൽഹി● 2000 രൂപയുടെ കറൻസി നോട്ടു പുറത്തിറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. കള്ളപ്പണം തടയാൻ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിക്കണമെന്ന് ചില കോണുകളിൽ നിന്ന് ആവശ്യമുയരുന്നതിനിടെയാണ് റിസർവ് ബാങ്കിന്റെ പുതിയ തീരുമാനം. നിലവിൽ ഉയർന്ന മൂല്യമുള്ള ഒറ്റ നോട്ട് 1000 രൂപയുടെ സ്ഥാനത്തേക്കാണ് 2000 രൂപയുടെ നോട്ട് പുറത്തിറക്കാനായി തീരുമാനിച്ചിരിക്കുന്നത്. ആദ്യ ബാച്ച് 2000 രൂപാ നോട്ടിന്റെ പ്രിന്റിങ് മൈസൂരുവിലെ കേന്ദ്രത്തിൽ പൂർത്തിയായെന്നും വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചു കൊണ്ടിരിക്കുകയാണെന്നും ബിസിനസ്‌ലൈൻ റിപ്പോർട്ടു ചെയ്തു. എന്നാൽ കേന്ദ്ര സർക്കാരോ,റിസർവ് ബാങ്ക് അധികൃതരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

റിസർവ് ബാങ്കിന്റെ ഉപദേശമനുസരിച്ച് കേന്ദ്ര സർക്കാരാണ് കറൻസി നോട്ടുകൾ അച്ചടിക്കുന്നത്. നോട്ടിന്റെ ഡിസൈൻ സംബന്ധിച്ചും, സുരക്ഷാ കാര്യങ്ങളിലും സർക്കാരുമായി ചേർന്ന് തീരുമാനമെടുക്കുന്നു . കൂടാതെ എതൊക്കെ നോട്ടുകൾ വേണമെന്ന കാര്യത്തില്‍ റിസർവ് ബാങ്കാണ് തീരുമാനിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ അച്ചടിച്ചതിൽ മൂല്യം കൂടിയ കറൻസി 10,000 രൂപയുടേതാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുൻപ് 1938ൽ 10,000ന്റെ നോട്ടുകൾ അച്ചടിച്ചെങ്കിലും 1946ൽ നിർത്തലാക്കി. സ്വാതന്ത്ര്യം നേടിയശേഷം 1954ൽ 10,000 രൂപയുടെ നോട്ടുകൾ പുനരവതരിപ്പിച്ചു എങ്കിലും 1978ൽ ഇത്തരം നോട്ടുകളുടെ അച്ചടി നിർത്തലാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button