ന്യൂഡൽഹി:സൈനിക നീക്കം വേഗത്തിലാക്കാൻ തയ്യാറെടുത്തു കേന്ദ്ര സർക്കാർ.സൈനിക നീക്കം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചാബിലെ പഠാൻകോട്ടിൽനിന്ന് ജമ്മു കശ്മീരിലെ ലഡാക് മേഖലയുടെ തലസ്ഥാനമായ ലേയിലേക്ക് റയിൽപാത നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അനുമതി.രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഏറെ തന്ത്രപ്രധാന മേഖലകളായ ഇരുപ്രദേശങ്ങളേയും ബന്ധിപ്പിക്കുന്ന റയിൽപാതക്കാണ് അനുമതി നൽകിയിരിക്കുന്നത്.അത്യാവശ്യ ഘട്ടങ്ങളിൽ വിവിധ മേഖലകളിലേക്കുള്ള സൈന്യത്തിന്റെ നീക്കം സുഗമമാക്കുന്നതിന് ഭാഗമായാണ് ഇത്തരമൊരു നീക്കം.
പാതനിർമ്മാണത്തിന് മുന്നോടിയായുള്ള സർവേ ആരംഭിച്ചതായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ശാന്തകുമാർ എംപി അറിയിച്ചിട്ടുണ്ട്.ഹിമാചൽപ്രദേശിലെ ധർമശാലയിലെ സൈനിക ക്യാമ്പുകളെ ബന്ധിപ്പിച്ചായിരിക്കും റയിൽ പാത കടന്നുപോകുക.ഇന്ത്യൻസൈന്യത്തിന്റെആവശ്യകതയനുസരിച്ചായിരിക്കും പാതയുടെ നിർമാണമെങ്കിലും സാധാരണക്കാർക്കും യാത്രാവശ്യങ്ങൾക്കും പാത ഉപയോഗിക്കാനാകും.ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ചൈന റയിൽപാത നിർമാണം വ്യാപകമാക്കിയ പശ്ചാത്തലത്തിൽ ഇത്തരമൊരു റയിൽ പാത യാഥാർഥ്യമാകേണ്ടത് അത്യാവശ്യമാണെന്നും ഇതുവരെ ഇന്ത്യ കണ്ട സർക്കാരുകൾ പോലെയല്ല ഇപ്പോഴത്തെ കേന്ദ്ര സർക്കാരെന്നും ശാന്തകുമാർ എം പി അഭിപ്രായപെടുകയുണ്ടായി.
Post Your Comments