തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന വാര്‍ത്തയ്ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിണറായിയുടെ നിര്‍ദേശം. ജയില്‍ മേധാവി അനില്‍കാന്തിനോടാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയത്.
ഫോണ്‍ ഉപയോഗിക്കുന്നുണ്ടോയെന്നത് പരിശോധിച്ച് അടിയന്തരമായി നടപടിയെടുക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അനര്‍ഹമായ സൗകര്യങ്ങളും പരിഗണനയും നിഷാമിന് ലഭിക്കുന്നുവെന്നായിരുന്നു ആരോപണം. ഇക്കാര്യത്തില്‍ ഇടപെടുന്നുണ്ടെന്നും ഉചിത നടപടി എടുക്കുകയാണെന്നും ജയില്‍ മേധാവി അറിയിച്ചിട്ടുണ്ടെന്നും പിണറായി അറിയിച്ചു.
സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊന്ന കേസിലെ പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാം ഫോണില്‍ വധഭീഷണി മുഴക്കുന്നതായാണ് സഹോദരങ്ങള്‍ പരാതി നല്‍കിയത്. നിഷാമിന് പോലീസ് എല്ലാവിധത്തിലുള്ള സഹായവും ചെയ്തുകൊടുക്കുന്നു. ജയിലില്‍ നിഷാം രണ്ട് മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. ജയില്‍ ജീവനക്കാരുടെ ഒത്താശയോടെ ആര്‍ഭാട ജീവിതമാണ് നിഷാം നയിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments