ഇസ്ലാമാബാദ് : പാകിസ്ഥാന് ഉടന്‍ പുതിയ സൈനിക മേധാവി. നിലവിലെ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫ് നവംബര്‍ അവസാനത്തോടെ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ മേധാവിയെ തെരഞ്ഞെടുക്കാനുള്ള നീക്കം ആരംഭിച്ചത്. ഒരാഴ്ചയ്ക്കുള്ളിലോ പത്ത് ദിവസത്തിനുള്ളിലോ പാകിസ്ഥാന് പുതിയ സൈനിക മേധാവി വരുമെന്നാണ് സൂചന.
സൈനിക മേധാവിയായി ഒരു ടേം കൂടി തുടരാന്‍ താത്പര്യമില്ലെന്ന് ജനറല്‍ റഹീല്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. ആരെ സൈനിക മേധാവിയാക്കണം എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍, വൈകാതെ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകും പാക് കേന്ദ്രമന്ത്രി തരിഖ് ഫസല്‍ പറഞ്ഞു.
Post Your Comments