കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്നാവശ്യപ്പെട്ട ജേക്കബ് തോമസ് പരാതിയുമായി രംഗത്ത്. തന്റെ ഇമെയിലും ഫോണും ചോര്‍ത്തുന്നുവെന്ന പരാതിയുമായാണ് ജേക്കബ് തോമസ് രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് അദ്ദേഹം പരാതി നല്കി.
സൈബര്‍ സെല്ലില്‍ നിരീക്ഷണ സംവിധാനം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ആരാണു ഇതിനുപിന്നില്‍ എന്നുള്ള കാര്യം ജേക്കബ് തോമസ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസമാണു പരാതി നല്‍കിയത്.
Post Your Comments