ന്യൂഡല്‍ഹി : ഇന്ത്യയിലെ ബാങ്കുകള്‍ പാകിസ്താന്‍ ഹാക്കര്‍മാര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി വിദഗ്ദസംഘം. കംപ്യൂട്ടര്‍ എമര്‍ജസി റെസ്‌പോണ്‍സ് ടീമാണ് (സിഇആര്‍ടി) സുരക്ഷ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് രാജ്യത്തെ 32 ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്നാണ് സിഇആര്‍ടി ടീം മുന്നറിയിപ്പ്.
ബാങ്കുകള്‍ കൂട്ടമായി എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തത് രാജ്യത്തെ ഉപയോക്താക്കള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. എടിഎം കാര്‍ഡും എടിഎം മെഷീനും നിര്‍മ്മിക്കുന്ന ഹിറ്റാച്ചി എന്ന കമ്പനിയുടെ ശൃഖലയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നതായാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നതെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
Post Your Comments