ഓസ്റ്റിൻ: നവംബർ 8-ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒക്ടോബർ 24 മുതൽ ഏർലി വോട്ടിങ്ങ് ടെക്സസിൽ ആരംഭിക്കും. ഡാലസ്, ടെറന്റ് കൗണ്ടി, ഡെന്റൻ തുടങ്ങിയ സ്ഥലങ്ങളിലെ വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങളും, സമയവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു. ഇത്തവണ കൂടുതൽ വോട്ടർമാർ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.
തിരഞ്ഞെടുപ്പ് ദിനമായ നവംബർ 8-വരെ കാത്തിരുന്നാൽ വോട്ട് രേഖപ്പെടുത്തുവാൻ അവസരം നഷ്ടപ്പെടുമോ എന്ന ഭയമാണ് നേരത്തെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നത്. വോട്ടിങ്ങ് ശതമാനത്തിൽ മുൻപന്തിയിൽ നില്ക്കുന്ന ടെക്സസ് സംസ്ഥാനം റിപ്പബ്ലിക്കന്‍സിന്റെ ഉരുക്കു കോട്ടയായിട്ടാണ് നില കൊള്ളുന്നത്. എന്നാൽ ഇതിൽ മാറ്റം വരുമോ എന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപിന് പിന്തുണ നൽകുന്നതിന്ഗവർണർ പോലും ഇതുവരെ പരസ്യമായി മുന്നോട്ടു വരാത്തതും ഏറെ ആശങ്ക ജനിപ്പിക്കുന്നു.
Post Your Comments