
അലഹബാദ്● 53 യാത്രക്കാരും ജീവനക്കാരുമായി പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്ക് ശേഷം തിരിച്ചിറക്കി. എയര്‍ഇന്ത്യയുടെ അലഹബാദ്-ഡല്‍ഹി വിമാനമാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കിയത്.
ബര്‍മുള്ളി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എ.ഐ 9604 വിമാനത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 48 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 14.48 ന് പുറപ്പെട്ട വിമാനത്തിന്റെ പൈലറ്റ് 14.54 ന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ എന്‍ജിന് തകരാര്‍ ഉണ്ടെന്ന് അറിയിക്കുകയും അടിയന്തിര ലാന്‍ഡിംഗിന് അനുമതി തേടുകയുമായിരുന്നു.
തുടര്‍ന്ന് വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. വിമാനത്തിന്റെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Post Your Comments