കൊല്‍ക്കത്ത: പതിനാറുകാരനില്‍ സ്ത്രീകളുടെ അവയവങ്ങള്‍ കണ്ടെത്തി. പശ്ചിമ ബംഗാളിലാണ് ഞെട്ടിപ്പിക്കുന്ന കാഴ്ച. ഒരാണ്‍കുട്ടിയില്‍ ഗര്‍ഭപാത്രവും അണ്ഡാശയങ്ങളും ഫലോപ്യന്‍ ട്യൂബുകളും കണ്ട് ഞെട്ടിയിരിക്കുകയാണ് ഡോക്ടര്‍മാര്‍.
പൂര്‍ണ വളര്‍ച്ചയെത്താത്ത സ്ത്രീ ജനനേന്ദ്രിയവും പതിനാറുകാരനിലുണ്ട്. ഈ അപൂര്‍വ്വയിനം രോഗാവസ്ഥ ഇതിനുമുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ രോഗാവസ്ഥ ബാധിച്ച പത്താമത്തെ വ്യക്തിയാണ് ബംഗാള്‍ സ്വദേശി. സ്ത്രീകളുടെ ലൈംഗികാവയവങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.
ബെംഗളൂരുവിലെ ഫോര്‍ട്ടിസ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. പെര്‍സിസ്റ്റന്റ് മല്ലേറിയന്‍ ഡക്റ്റ് സിന്‍ഡ്രോം എന്ന രോഗാവസ്ഥയാണിത്. യൂറോളജിസ്റ്റും ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍മാരുമായ ഡോ. മോഹന്‍ കേശവമൂര്‍ത്തി, ഡോ.സക്കീര്‍ താബ്റെസ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
Post Your Comments